പിന്നാക്ക വിഭാഗങ്ങളെ മുൻനിരയിലെത്തിക്കും: മന്ത്രി

തളിപ്പറമ്പ്
പട്ടികജാതി–വർഗ വിഭാഗക്കാരെ എല്ലാ മേഖലയിലും ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി ഒ ആർ കേളു. വിജ്ഞാനകേരളം പദ്ധതിയിൽ ആദ്യഘട്ടത്തിൽ ജോലിക്കായി തെരഞ്ഞെടുത്തത് ഇൗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളെയാണ്. എല്ലാ ഉന്നതികളിലേക്കും റോഡ് എത്തിക്കുന്നതിനും നടപടികളെടുത്തു. സംസ്ഥാന സർക്കാർ പട്ടിക ജാതി വികസന വകുപ്പ് തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ കുറ്റിക്കോൽ, - നെല്ലിപ്പറമ്പ് അംബേദ്കർ ഗ്രാമവികസന പദ്ധതികളുടെ പൂർത്തീകരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എം വി ഗോവിന്ദൻ എംഎൽഎ അധ്യക്ഷനായി. കുറ്റിക്കോലിൽ നിർമിതി കേന്ദ്രം പ്രോജക്ട് എൻജിനിയർ ജീന, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ പി രജില, പി വി മുഹമ്മദ് നിസ്സാർ, ടി ബാലകൃഷ്ണൻ, ഇ കുഞ്ഞിരാമൻ, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ മനോഹരൻ, തളിപ്പറമ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ കെ കെ കൈരളി എന്നിവർ സംസാരിച്ചു.തളിപ്പറമ്പ് നഗരസഭാ ചെയർമാൻ മുർഷിദ കൊങ്ങായി സ്വാഗതവും കെ ഷാജി നന്ദിയുംപറഞ്ഞു. നെല്ലിപ്പറമ്പിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ, പരിയാരം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ആർ ഗോപാലൻ, വാർഡംഗങ്ങളായ സാജിത, അനിത, പട്ടികജാതി വികസന ഓഫീസർ കെ മനോഹരൻ, നിർമിതികേന്ദ്രം പ്രോജക്ട് എൻജിനിയർ ജീന, സി എച്ച് വിജയൻ, കെ എം പ്രവീൺ എന്നിവർ സംസാരിച്ചു. പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ സ്വാഗതവും കെ പ്രവീൺ നന്ദിയുംപറഞ്ഞു.









0 comments