ad
Deshabhimani

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ് ഉപജില്ലാ മത്സരം 27ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2025, 03:00 AM | 1 min read

കണ്ണൂർ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ് ഉപജില്ലാതല മത്സരം ശനിയാഴ്ച നടക്കും. ജില്ലയിലെ 16 ഉപജില്ലാകേന്ദ്രങ്ങളിലും 9.30 ന് ഉദ്ഘാടനം നടക്കും. പത്തിന് മത്സരം ആരംഭിക്കും. കണ്ണൂർ നോർത്ത് ഉപജില്ലാ മത്സരം കണ്ണൂർ ശിക്ഷക് സദനിൽ വി ശിവദാസൻ എംപിയും പാപ്പിനിശേരി ഉപജില്ലാ മത്സരം അരോളി ജിഎച്ച്എസ്എസിൽ കെ വി സുമേഷ് എംഎൽഎയും മാടായി ഉപജില്ലാ മത്സരം മാടായി ബോയ്സ് ഹെെസ്കൂളിൽ എം വിജിൻ എംഎൽഎയും തലശേരി നോർത്ത് ഉപജില്ലാ മത്സരം പിണറായി എ കെ ജി എംജിഎച്ച്എസ്എസിൽ കലക്ടർ അരുൺ കെ വിജയനും ഉദ്ഘാടനം ചെയ്യും. ഇരിക്കൂർ ഉപജില്ലാമത്സരം പഴയങ്ങാടി ഗവ. യുപി സ്കൂളിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ രത്നകുമാരി, ഇരിട്ടി ഉപജില്ലാമത്സരം കീഴൂർ വിയുപി സ്കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിനോയ് കുര്യൻ, പയ്യന്നൂർ ഉപജില്ലാമത്സരം പയ്യന്നൂർ ജിജിഎച്ച്എസ്എസിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ് വന്ദന, തളിപ്പറമ്പ് നോർത്ത് ഉപജില്ലാമത്സരം തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ജിവിഎച്ച്എസ്എസിൽ ഐഎസ്ആർഒ റിട്ട. സീനിയർ സയന്റിസ്റ്റ് പി എം സിദ്ധാർഥൻ, തലശേരി സൗത്ത് ഉപജില്ലാ മത്സരം കൊടുവള്ളി ജിവി എച്ച്എസ്എസിൽ ചിത്രകാരൻ കെ കെ മാരാർ, കണ്ണൂർ സൗത്ത് ഉപജില്ല മത്സരം ചെറുമാവിലായി യുപി സ്കൂളിൽ യുവകഥാകൃത്ത് അമൽരാജ് പാറേമ്മൽ, തളിപ്പറമ്പ് സൗത്ത് ഉപജില്ലാമത്സരം മയ്യിൽ ഐഎംഎൻഎസ്ജിഎച്ച്എസ്എസിൽ പുരോഗമന കലാസാഹിത്യസംഘം ജില്ലാസെക്രട്ടറി നാരായണൻ കാവുമ്പായി എന്നിവർ ഉദ്ഘാടനം ചെയ്യും. മാഹി മേഖലാതല മത്സരം ചാലക്കര എക്‌സൽ പബ്ലിക്‌ സ്‌കൂളിൽ കണ്ണൂർ സയൻസ് പാർക്ക് ഡയറക്ടർ ജ്യോതി കേളോത്ത്, ചൊക്ലി ഉപജില്ലാ മത്സരം രാമവിലാസം എച്ച്എസ്എസിൽ ഡോ. ടി കെ അനിൽ കുമാർ, കൂത്തുപറമ്പ് ഉപജില്ലാമത്സരം കൂത്തുപറമ്പ് യുപി സ്കൂളിൽ നഗരസഭാ ചെയർമാൻ വി സുജാത, പാനൂർ ഉപജില്ലാമത്സരം പാനൂർ യുപി സ്കൂളിൽ ഡോ. എ വത്സലൻ എന്നിവർ ഉദ്ഘാടനം ചെയ്യും. മട്ടന്നൂർ ഉപജില്ലാ മത്സരം മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്‌മാരക ഗവ. യുപി സ്കൂളിൽ നഗരസഭാ ചെയർമാൻ എൻ ഷാജിത്ത്‌ ഉദ്‌ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home