ad
Deshabhimani

ബാങ്ക്‌ പണിമുടക്ക്‌ ജില്ലയിൽ പൂർണം

പ്രതിഷേധ മാർച്ചിൽ അണിനിരന്ന് ജീവനക്കാർ

ബാങ്ക് പണിമുടക്കിന്റെ ഭാഗമായി ഓഫീസർമാരും ജീവനക്കാരും യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസ് ജില്ലാ കമ്മിറ്റി  നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ പ്രകടനം
വെബ് ഡെസ്ക്

Published on Sep 12, 2026, 02:03 AM | 1 min read

കൊല്ലം

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ബാങ്കിങ്‌ മേഖലയിലെ ഓഫീസർമാരും ജീവനക്കാരും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യുഎഫ്ബിയു) നേതൃത്വത്തിൽ വെള്ളിയാഴ്ച നടത്തിയ പണിമുടക്ക്‌ ജില്ലയിൽ പൂർണം. നൂറുകണക്കിന്‌ ജീവനക്കാർ അണിനിരന്ന്‌ പ്രതിഷേധ റാലിയും ധർണയും നടത്തി. ചിന്നക്കട റസ്റ്റ്‌ ഹൗസിൽനിന്ന്‌ ആരംഭിച്ച റാലി ചിന്നക്കട ബസ് ബേയിൽ സമാപിച്ചു. വിഷ്ണു മോഹൻ എംഎൽഎ ധർണ ഉദ്‌ഘാടനംചെയ്തു. ബാങ്കുകളിൽ പഞ്ചദിന പ്രവർത്തി വാരം നടപ്പാക്കുക, സർക്കാരിന്റെ ഏകപക്ഷീയവും വിവേചനപരവുമായ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതി പിൻവലിക്കുക, യൂണിയനുകളുമായി ചർച്ചചെയ്ത് പദ്ധതിയിൽ മാറ്റം വരുത്തുക, വാഗ്ദാനങ്ങളും കരാറുകളും പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്‌. ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം 28, 29, 30 തീയതികളിൽ അഖിലേന്ത്യ പണിമുടക്കിന്‌ യുഎഫ്ബിയു ആഹ്വാനം ചെയ്തിട്ടുണ്ട്‌. കൺവീനർ എം എ നവീൻ ധർണയിൽ അധ്യക്ഷനായി. എഐബിഇഎ സംസ്ഥാന അസിസ്റ്റന്റ്‌ സെക്രട്ടറി എസ് പിങ്കി, ഐബിഒസി സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ്‌ രാജേഷ്, എൻസിബിഇ ജില്ലാ കൗൺസിൽ അംഗം സജി ഡാനിയേൽ, ബെഫി ജില്ലാ പ്രസിഡന്റ്‌ സി അമൽദാസ് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home