Deshabhimani

സമൂഹമാധ്യമങ്ങൾക്കും സെൻസസ്; ഐടി നിയമങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്രം

Social media ban.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 05, 2026, 08:40 AM | 1 min read

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളുടെ നിയമപരിരക്ഷയിൽ ഭേദഗതി വരുത്താൻ കേന്ദ്രം. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഐടി നിയമങ്ങളിൽ ഭേദഗതി വരുത്തുന്നത്. ഐടി ആക്ട് 79-ാം വകുപ്പ് പ്രകാരം ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങൾക്ക് ഫെയ്‌സ്ബുക്ക്, എക്‌സ് (ട്വിറ്റർ), ഇൻസ്റ്റാഗ്രാം എന്നീ സമൂഹമാധ്യമങ്ങൾ ഉത്തരവാദികളാകില്ല.


അതേസമയം, സമൂഹമാധ്യമങ്ങളിൽ വ്യക്തികൾ പങ്കുവയ്ക്കുന്ന നിയമവിരുദ്ധമായ പോസ്റ്റിന് കമ്പനികൾക്കെതിരെ നേരിട്ട് കേസെടുക്കാനും കേന്ദ്രത്തിനാകും. സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങുന്നതിന് ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ നൽകേണ്ട സാഹചര്യമൊരുക്കും. 18 വയസിനു താഴെയുള്ളവർക്ക് കർശനനിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുക.


ഔദ്യോഗിക തിരിച്ചറിയൽ രേഖ ഉപയോഗിച്ച് മാത്രം അക്കൗണ്ട് തുറക്കാനുള്ള നിയമം കൊണ്ടുവരുന്നതോടെ പേജുകൾ തുടങ്ങുന്നതിനെ വിലക്കുക എന്ന ഗൂഢലക്ഷ്യവും കേന്ദ്രത്തിനുണ്ട്. മുൻപ് നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാൻ 36 മണിക്കൂർ സമയം അനുവദിച്ചിരുന്നത് 3 മണിക്കൂറായി വെട്ടിക്കുറച്ചിട്ടുണ്ട്.


നിലവിൽ മെറ്റയെയും മറ്റും ഉപയോഗിച്ച് കേന്ദ്രം നടത്തുന്ന നിയന്ത്രണങ്ങൾക്ക് നിയമപരമായ അനുമതി നൽകും പോലെയാകും പുതിയ ഭേദഗതി പ്രവർത്തിക്കുക. സർക്കാരിനെ വിമർശിക്കുന്നതോ പരിഹസിക്കുന്നതോ ആയ ഉള്ളടക്കത്തിൽ തമാശരൂപേണ പോലും സംസാരിക്കാൻ സാധിക്കാത്ത സാഹചര്യം സമൂഹമാധ്യമങ്ങളിൽ കൊണ്ടുവരിക എന്നതാണ് കേന്ദ്രനീക്കത്തിന് പിന്നിലെ ഉദ്ദേശം.


ഇത് പൗരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യത്തിനുമേൽ കടിഞ്ഞാണിടാനുള്ള അവസാന ശ്രമമായി കേന്ദ്രം കൊണ്ടുവരുന്ന നിയമഭേദഗതിയായി മാറുമെന്നും ഇതിനോടകം തന്നെ വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home