Deshabhimani

പ്ലസ്‌വൺ വിദ്യാർഥിയുടെ കൊലപാതകം: ഒരാള്‍കൂടി പിടിയിലെന്ന് സൂചന

കൊല്ലപ്പെട്ട അഭിറാം
വെബ് ഡെസ്ക്

Published on Nov 05, 2026, 08:58 AM | 1 min read

കഴക്കൂട്ടം: പ്ലസ്‌വൺ വിദ്യാർഥി അഭിറാമിനെ കൊലപ്പെടുത്തി ശ്രീകാര്യം പാങ്ങപ്പാറയിൽ ആളൊഴിഞ്ഞ പറമ്പിൽ ചാക്കിലാക്കി കുഴിച്ചിട്ട സംഭവത്തിൽ, രണ്ടാം പ്രതി ഉമറിന്റെ പെൺ സുഹൃത്ത് പിടിയിലെന്ന് സൂചന. കൊലപാതകത്തെക്കുറിച്ച് ഉമറിന്റെ പെൺ സുഹൃത്തിന് അറിവുണ്ടായിരുന്നുവെന്നും ഗൂഢാലോചന തെളിഞ്ഞാൽ ഇന്ന് അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. കേസിൽ നിലവിൽ മൂന്നുപേരെയാണ്. പ്രതിചേർത്തത്


ബുധനാഴ്‌ച മൂന്നുപേരെകൂടി ചോദ്യം ചെയ്‌തെന്ന്‌ പ്രത്യേക അന്വേഷണ ചുമതലയുള്ള ഡിസിപി കെ എസ്‌ ഷെഹൻഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒന്നാം പ്രതിയായ 17 വയസ്സുകാരൻ ജുവനൈൽ ഹോമിന്റെ നിരീക്ഷണത്തിലാണ്‌. രണ്ടാം പ്രതി ശ്രീകാര്യം കല്ലമ്പള്ളി പുത്തൻവീട്ടിൽ ഉമർ മുഫ്‌താർ (23), മൂന്നാം പ്രതി ശ്രീവരാഹം മണക്കാട്‌ സ്വദേശിനിയായ ഐടിഐ വിദ്യാർഥിനി ആനന്ദ (18) എന്നിവർ റിമാൻഡിൽ ജയിലിലാണ്‌.


ഉമറിനെ കസ്റ്റഡിയിലെടുത്ത്‌ വിശദമായി ചോദ്യം ചെയ്യുന്നതിന്‌ കോടതിയിൽ അപേക്ഷ നൽകും. ഒന്നാം പ്രതി, കാമുകിയായ ആനന്ദയുടെ മൊബൈലിൽനിന്ന്‌ ഇൻസ്റ്റ അക്ക‍ൗണ്ടുവഴി സന്ദേശമയച്ച് അഭിറാമിനെ പാങ്ങപ്പാറ പേരൂർ അങ്കണവാടിക്കുസമീപത്തെ വിജനമായ പറമ്പിലെത്തിച്ചാണ്‌ ഉമർ മുഫ്‌താറിന്റെ സഹായത്തോടെ കൊലപ്പെടുത്തിയത്‌. ഒപ്പം മറ്റ്‌ പങ്കാളികളുള്ളതായും പൊലീസ്‌ സംശയിക്കുന്നുണ്ട്‌. ഫോറൻസിക്‌ പരിശോധന തുടരുന്നു.


സൈബർ വിദഗ്‌ധർ ഇൻസ്റ്റഗ്രാം അക്ക‍ൗണ്ട്‌ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്‌. ആനന്ദയ്ക്ക്‌ നേരിട്ട്‌ സംഭവത്തിൽ ബന്ധമില്ലാത്തതിനാൽ തൽക്കാലം കസ്റ്റഡിയിൽ വാങ്ങില്ല. ഒന്നാം പ്രതിയുടെ മുൻകാമുകി പുതിയ കാമുകനൊപ്പം നിൽക്കുന്ന ചിത്രം പ്രതിക്ക്‌ മെസേജിട്ടതാണ്‌ വൈരാഗ്യത്തിന്‌ കാരണം.


അഭിറാമിന്റെ സുഹൃത്തായ പുതിയ കാമുകനെ അഭിറാം വഴി കുടുക്കുകയായിരുന്നു ലക്ഷ്യം. ഇതിനുവേണ്ടിയാണ്‌ ഒന്നാം പ്രതിയുടെ ഇപ്പോഴത്തെ കാമുകിയായ ആനന്ദയുടെ ഇൻസ്റ്റഗ്രാം ഉപയോഗിച്ച്‌ ആനന്ദയാണെന്ന മട്ടിൽ അഭിറാമുമായി പരിചയപ്പെട്ടത്‌. അഭിറാം വഴി സുഹൃത്തിനെ കൊലപ്പെടുത്താനുള്ള തന്ത്രം ഫലിക്കാതായപ്പോഴാണ്‌ അഭിറാമിനെ പ്രതികൾ വകവരുത്തിയത്‌. മഴുവിന്റെ ചിത്രമുൾപ്പെടെ 17കാരൻ ആനന്ദയ്ക്ക്‌ അയച്ചുകൊടുത്തിരുന്നതായും പൊലീസ്‌ കണ്ടെത്തി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home