Deshabhimani

റെക്കോഡുകളുടെ സുൽത്താൻ; കിങ് കോഹ്ലി @ 38

Kohli
വെബ് ഡെസ്ക്

Published on Nov 05, 2026, 09:00 AM | 1 min read

മുംബൈ: ക്രീസിൽ തൻറേതായ സാമ്രാജ്യം തീർത്ത്, എതിർ ബോളർമാരെ അടിച്ചുവീഴ്ത്തുന്ന കിങ് കോഹ്ലിക്ക് ഇന്ന് മുപ്പത്തിയെട്ടാം പിറന്നാൾ. കരിയറിന്റെ അവസാന വേളയിലും കോഹ്‌ലിയുടെ ബാറ്റിന്‌ പ്രായമാവുന്നില്ല. ഫോറും സിക്‌സറും പറത്തി അത്‌ കൂടുതൽ ചെറുപ്പമാവുകയാണ്‌. പിറന്നാളിന്‌ തലേദിനം തകർപ്പൻ അർധസെഞ്ചുറിയുമായി കോഹ്‌ലി (51 പന്തിൽ 74) മിന്നുന്ന പ്രകടനാണ് കാഴ്ചവെച്ചത്.



പേസർമാരുടെ വിളനിലമായ ഓക്‌ലൻഡിലെ ഏദെൻ പാർക്കിൽ ഒരു സിക്‌സറും 13 ഫോറും പറത്തി കോഹ്‌ലി ആരാധകരെ ആവേശത്തിലാഴ്ത്തി. ഏകദിന കരിയറിലെ 80-ാം അർധസെഞ്ചുറി നേടിയ താരം, മൂന്നാം നമ്പറിൽ ഇറങ്ങി 13,000 റൺസെടുക്കുന്ന ആദ്യ ബാറ്റർ എന്ന റെക്കോഡും സ്വന്തമാക്കി. ഏകദിനത്തിൽ ചേസിങ്ങിൽ സച്ചിൻ തെണ്ടുൽക്കറുടെ പേരിലുള്ള റെക്കോഡും മത്സരത്തിൽ കോഹ്‍ലി മറികടന്നു. 169 ഇന്നിങ്‌സുകളിൽ നിന്ന് കോഹ്‍ലി 8741 റൺസാണ് നേടിയത്. 232 ഇന്നിങ്‌സുകളിൽ നിന്നുമാണ് സച്ചിൻ 8720 റൺസ് കണ്ടെത്തിയത്. ചേസിങ്ങിൽ 6801 റൺസുള്ള രോഹിത് ശർമയാണ് മൂന്നാം സ്ഥാനത്ത്.


ഇന്ത്യൻ കുപ്പായത്തിൽ കഴിഞ്ഞ ഏഴ് കളിയിൽ ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയുമാണ്‌ കോഹ്‌ലി നേടിയത്. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ്‌ ലക്ഷ്യമിട്ടാണ്‌ ഒരുക്കം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home