Deshabhimani

സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

kannur accident.jpg
വെബ് ഡെസ്ക്

Published on Nov 05, 2026, 10:01 AM | 1 min read

കണ്ണൂർ/കാടാച്ചിറ: ആഡൂർ പാലത്തിനടുത്ത് സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. മാവിലായി മുണ്ടയോട് ശ്രേയസിൽ പി സരസനാണ് (54) മരിച്ചത്. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് സംഭവം. കണ്ണൂരിലേക്ക് പോവുകയായിരുന്ന നബീൽ ബസ്, മുന്നിൽ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആ ഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സരസൻ തൽക്ഷണം മരിച്ചു. എടക്കാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.


കണ്ണൂർ പിള്ളയാർ കോവിൽ ജീവനക്കാരനായ സരസൻ. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ശശിയുടെ സഹോദരനാണ്. കണ്ണൂരിലെ ജോലിസ്ഥലത്തേയ്ക്ക് പോകവേയാണ് അപകടം. ബസിൻ്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഭാര്യ: അനിഷ. മകൾ: നന്ദന (വിദ്യാർത്ഥിനി).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home