സാഫ് കപ്പ് ഫുട്ബോൾ: ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും

ധാക്ക: സാഫ് ഫുട്‌ബോളിൽ ആദ്യ കളിയിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. വൈകിട്ട് മൂന്നിനാണ് പോരാട്ടം. ബംഗ്ലാദേശ് വേദിയാകുന്ന ടൂർണമെന്റിൽ ആറ് ടീമുകളാണ്. ഗ്രൂപ്പ് ബിയിൽ 11ന് മാലദ്വീപുമായാണ് ഇന്ത്യയുടെ മറ്റൊരു മത്സരം. ബംഗ്ലാദേശും ശ്രീലങ്കയും ഭൂട്ടാനുമാണ് ഗ്രൂപ്പ് എയിൽ. മികച്ച രണ്ട് സ്ഥാനക്കാർ സെമിയിലെത്തും. 17നാണ് ഫൈനൽ.
ധാക്കയിലെ നാഷണൽ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ. നൗഷാദ് മൂസ പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീമിൽ യുവതാരങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. അബ്‌ദുൾ റബീഹ്, ബിജോയ് വർഗീസ്, മുഹമ്മദ് ഉവൈസ്, എബിൻദാസ് യേശുദാസൻ, പി എൻ നൗഫൽ, മുഹമ്മദ് സുഹൈൽ, പി വി വിഷ്‌ണു എന്നീ ഏഴ് മലയാളി താരങ്ങളും സംഘത്തിലുണ്ട്. സ്‌ട്രെങ്‌ത് ആൻഡ് കണ്ടീഷനിങ് കോച്ച് സൈഫുള്ളയും മലയാളിയാണ്.








0 comments