Deshabhimani

ട്രംപിന്റെ നയങ്ങൾക്ക് നിയന്ത്രണമുണ്ടാകുമെന്ന് പ്രതീക്ഷ; യുഎസ് ഓഹരി വിപണിയിൽ വൻ കുതിപ്പ്

Nasdaq
വെബ് ഡെസ്ക്

Published on Nov 05, 2026, 10:49 AM | 1 min read

ന്യൂയോർക്ക് : അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നേടിയതിനു പിന്നാലെ യുഎസ് ഓഹരി വിപണിയിൽ വൻ മുന്നേറ്റം. ട്രംപിന്റെ നയങ്ങൾക്ക് നിയന്ത്രണങ്ങൾ വരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. മൂന്ന് മാസത്തിനിടയിലെ ഏറ്റവും വലിയ ഇൻട്രാ-ഡേ നേട്ടമാണ് വിപണി രേഖപ്പെടുത്തിയത്. ഡൗ ജോൺസ് 1,500 പോയിന്റിലധികം ഉയർന്നപ്പോൾ എസ് ആൻഡ് പി 500, നാസ്ഡാക്ക് സൂചികകളും നേട്ടത്തിലെത്തി.


ഇന്നലെ വ്യാപാരത്തിൽ ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 1,569 പോയിന്റ് അഥവാ മൂന്ന് ശതമാനം ഉയർന്നാണ് ക്ലോസ് ചെയ്തത്. എസ് ആൻഡ് പി 500 1.6 ശതമാനവും നാസ്ഡാക്ക് കോംപോസിറ്റ് 1.4 ശതമാനവും ഉയർന്നു. ഇടക്കാല തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിനു പിന്നാലെ തുടക്കത്തിൽ ഉണ്ടായ വില്പന സമ്മർദം മറികടന്നാണ് വിപണി ശക്തമായി തിരിച്ചു വന്നത്.


വിപണിയിൽ പൊതുവായ മുന്നേറ്റമുണ്ടായെങ്കിലും എഐ ഓഹരികളിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. ഡാറ്റാ സെന്റർ ഓപ്പറേറ്റർമാരായ ഹട്ട് 8, ഐറൻ, കോർ സയന്റിഫിക്, അപ്ലൈഡ് ഡിജിറ്റൽ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞു. ചിപ്പ് നിർമാണ കമ്പനികളുടെ ഓഹരികളും ഇടിവ് രേഖപ്പെടുത്തി. സെമികണ്ടക്ടർ സൂചിക 3.1 ശതമാനം ഇടിഞ്ഞ് ആറുമാസത്തെ താഴ്ന്ന നിലയിലെത്തി. അതേസമയം, മൈക്രോസോഫ്റ്റ്, ആമസോൺ, ആൽഫബെറ്റ്, മെറ്റ തുടങ്ങിയ മുൻനിര സാങ്കേതിക കമ്പനികളുടെ ഓഹരികൾ നേട്ടമുണ്ടാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home