Deshabhimani

പശ്ചിമേഷ്യയിൽ ആശങ്കയകലുന്നു; ക്രൂഡ് ഓയിൽ വില ഇടിഞ്ഞു

Iran Us Ceasefire Crude price
വെബ് ഡെസ്ക്

Published on Nov 05, 2026, 11:16 AM | 1 min read

ദുബായ് : യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റുകളുടെ വിജയം പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുമെന്ന പ്രതീക്ഷകൾ കാരണമായതിനാൽ ഇന്ന് ആദ്യ വ്യാപാരത്തിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞു. രാവിലെ 10 മണിക്ക് ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴസ് 0.77 ശതമാനം കുറഞ്ഞ് 93.89 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ഓയിൽ ഫ്യൂച്ചേഴസ് 1.33 ശതമാനം കുറഞ്ഞ് 86.95 ഡോളറിലും എത്തി.


മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) നവംബർ മാസത്തെ ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ വ്യാഴാഴ്ച വ്യാപാരം ആരംഭിച്ച ആദ്യ മണിക്കൂറിൽ കഴിഞ്ഞ ദിവസത്തേക്കാൾ 1.70 ശതമാനം ഇടിവോടെ 8222 രൂപയിലെത്തി. ഇന്നലെ ഇത് 8364 രൂപയായിരുന്നു. ഡിസംബർ ഫ്യൂച്ചേഴ്സ് കഴിഞ്ഞ തവണത്തെ ക്ലോസിം​ഗിനേക്കാർ 1.67 ശതമാനം ഇടിവോടെ 8173 രൂപയിലെത്തി. ഇന്നലെ ഇത് 8312 രൂപയിലായിരുന്നു.


പശ്ചിമേഷ്യയിലെ യുദ്ധവും യുഎസിലെ ഇന്ധന വില വർദ്ധനവുമാണ് ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻമാരുടെ പരാജയത്തിന് പ്രധാന കാരണങ്ങളായിട്ടുണ്ട്. പേർഷ്യൻ ഗൾഫിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതി വീണ്ടും പൂർവസ്ഥിതിയിലെത്തുമെന്ന പ്രതീക്ഷയും വിപണിക്കുണ്ട്.


യുഎസ് ഇഐഎ (എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ) യുടെ ഏറ്റവും പുതിയ പെട്രോളിയം സ്റ്റാറ്റസ് റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ വാരാന്ത്യത്തിൽ അസംസ്കൃത എണ്ണ ശേഖരത്തിൽ ഇടിവ് രേകപ്പെടുത്തിയിട്ടുണ്ട്. യുഎസ് വാണിജ്യ ക്രൂഡ് ഓയിൽ ശേഖരം 0.9 ദശലക്ഷം ബാരൽ കുറഞ്ഞ് 409.8 ദശലക്ഷം ബാരലിലെത്തി. ഇത് അഞ്ച് വർഷത്തെ ശരാശരിയേക്കാൾ 4 ശതമാനം കുറവാണ്. ഗ്യാസോലിൻ ഇൻവെന്ററികൾ, 5 വർഷത്തെ ശരാശരിയേക്കാൾ 2 ശതമാനം കുറവോടെ 0.2 ദശലക്ഷം ബാരൽ കുറഞ്ഞു. ഡിസ്റ്റിലേറ്റ് ഇൻവെന്ററികൾ 5 വർഷത്തെ ശരാശരിയേക്കാൾ 13 ശതമാനം കുറവോടെ 3.6 ദശലക്ഷം ബാരലിലെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home