Deshabhimani

സമരം ചെയ്യാനുള്ള അവകാശം ആരുടെ മുന്നിലും പണയം വെക്കില്ല: എ എ റഹീം

AA Rahim
വെബ് ഡെസ്ക്

Published on Nov 05, 2026, 11:37 AM | 1 min read

കൊച്ചി: സമരം ചെയ്യാനുള്ള അവകാശം ആരുടെ മുന്നിലും പണയം വെക്കില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റെ എ എ റഹീം. ഭാവനാപൂർണമായി സമരം തുടരും. അത് നിരന്തരം ചെയ്ത് കൊണ്ടേയിരിക്കും. മുദ്രാവാക്യമായിട്ടായിരിക്കും നാടകമായിട്ടായിരിക്കും പലതരത്തിലായിരിക്കും. ആ സമാധാനപരമായ സമരത്തെ ഇല്ലാതാക്കാനാണ് വൈസ്ചാൻസിലർ ശ്രമിക്കുന്നത്. അതിന് ഉന്നതവിദ്യാഭ്യാസ മന്ത്രിയും കൂട്ടുനിൽക്കുന്നു. ഇത് വകവെച്ച് താരാൻ കഴിയില്ലെന്നും എ എ റഹീം പറഞ്ഞു. കാലടി സർവകലാശാലയിൽ നിരാഹാര സമരം നടത്തുന്ന വിദ്യാർഥികളെ സമരപന്തലിൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


​ഗ്യാനേഷ് കുമാറും സിസി തോമസും സംഘപരിവാറിന്റെ പൊളിറ്റിക്കൽ അപോയ്മെന്റാണ്. ആ പൊളിറ്റിക്കൽ അപോയ്മെന്റിന് ഒരു ലക്ഷ്യമുണ്ട്. കനപ്പെട്ട രാഷ്ട്രീയ ദൗത്യമാണ് വിസിമാരെ സംഘപരിവാർ ഏൽപ്പിച്ചിരിക്കുന്നത്. അതിന്റെ ഇരകളാണ് നിരാഹാരമിരിക്കുന്നത്. പരീക്ഷ എഴുതാൻ സുപ്രീംകോടതിയെ സമീപിക്കേണ്ട അവസ്ഥയുണ്ടായി. കോൺ​ഗ്രസ് നേതൃത്വം കൊടുക്കുന്ന സർക്കാർ സംഘപരിവാറിന് അനുകൂലമായ രാഷ്ട്രീയ നിലപാടാണ് സ്വീകരിക്കുന്നത്. സമരം അടിച്ചമര്‍ത്താമെന്നാണ് സംഘപരിവാറും വിസിയും കരുതുന്നത്. സംഘപരിവാറിന്റെ ആ തോന്നൽ ഖദറിട്ട കോൺ​ഗ്രസ് നേതാക്കൾ കൊണ്ടു നടക്കരുത്. കാലടിയിലെ വിദ്യാര്‍ഥികളുടെ സമരം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home