Deshabhimani

ഡൽഹിയിലെ നരേല ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിൽ തീപിടിത്തം

fire
വെബ് ഡെസ്ക്

Published on Nov 05, 2026, 12:32 PM | 1 min read

ന്യൂഡൽഹി: ഡൽഹിയിലെ നരേല ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിൽ തീപിടിത്തം. വടക്കൻ ഡൽഹിയിലെ നരേല ഇൻഡസ്ട്രിയൽ ഏരിയയിലുള്ള (ഭോർഗർ) ഫാക്ടറിയിലാണ് വൻ തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച രാവിലെ 9.05 ഓടെയാണ് അപകടമുണ്ടായത്.


വിവരമറിഞ്ഞ ഉടൻ തന്നെ ഡൽഹി ഫയർ സർവീസിന്റെ 10 ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

ആദ്യഘട്ടത്തിൽ ഏഴ് ഫയർ യൂണിറ്റുകളാണ് സ്ഥലത്തേക്ക് എത്തിയത്. എന്നാൽ തീയുടെ വ്യാപ്തി കൂടിയതിനെ തുടർന്ന് ഓഫീസർ ഇൻ ചാർജിന്റെ ആവശ്യപ്രകാരം രണ്ട് വാട്ടർ ബൗസറുകളും ഒരു വാട്ടർ ടെൻഡറുമടക്കം മൂന്ന് വാഹനം കൂടി കൂടുതലായി എത്തിക്കുകയായിരുന്നു.





നിലവിൽ തീയണയ്ക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home