സൗഹൃദ മത്സരം: കരുത്തരായ യുഎഇയെ തകർത്ത് ഇന്ത്യൻ കൗമാരം

ന്യൂഡൽഹി: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ കരുത്തരായ യുഎഇയെ തകർത്ത് ഇന്ത്യൻ കൗമാരം. എഎഫ്‌സി അണ്ടർ-17 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി നടത്തിയ സൗഹൃദ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് (4-1) ഇന്ത്യ യുഎഇയെ തോൽപ്പിച്ചത്. ഇന്ത്യക്കായി കാംഗൗഹാവോ ദൗംഗൽ, മുഹമ്മദ് സാഹിർ അലി, ഋഷികേശ് മാനവതി, റിസ്റ്റിക് മൈത്തി എന്നിവർ ഗോൾ നേടി.
മത്സരത്തിന്റെ ആദ്യപകുതിയിൽ കാംഗൗഹാവോ ദൗംഗലും മുഹമ്മദ് സാഹിർ അലിയും നേടിയ ഗോളുകളുടെ കരുത്തിൽ ഇന്ത്യ 2-0-ന് മുന്നിലെത്തി. രണ്ടാം പകുതിയിൽഋഷികേശ് മാനവതിയും റിസ്റ്റിക് മൈത്തിയും രണ്ട് ഗോളുകൾ കൂടി നേടി. ഞായറാഴ്ച നടന്ന ആദ്യ സൗഹൃദ മത്സരത്തിൽ യുഎഇക്കെതിരെ ഇന്ത്യ ഗോൾരഹിത സമനില വഴങ്ങിയിരുന്നു.
എഎഫ്‌സി അണ്ടർ 17 യോഗ്യതാ പോരാട്ടത്തിൽ നവംബർ 11ന് സിംഗപ്പൂരിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. തുടർന്ന് 14ന് ഗുവാം, 17ന് പലസ്തീൻ, 20ന് ആതിഥേയരായ മലേഷ്യ എന്നിവരെയും ഇന്ത്യ നേരിടും.








0 comments