ചുവപ്പണിഞ്ഞ് കോട്ടയം; സിഐടിയു സംസ്ഥാന സമ്മേളനം നാളെ ആരംഭിക്കും

കോട്ടയം: 47 വർഷങ്ങൾക്ക് ശേഷം സിഐടിയുടെ സംസ്ഥാന സമ്മേളനത്തിന് വേദിയൊരുക്കി കോട്ടയം. നവംബർ ആറുമുതൽ ഒൻപത് വരെയാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. 1979 നു നടന്ന ആദ്യസമ്മേളനമാണ് ഇതിനുമുൻപ് കോട്ടയത്ത് നടന്നത്. ഏഴിന് ആനത്തലവട്ടം ആനന്ദൻ നഗറിൽ(മാമ്മൻ മാപ്പിള ഹാൾ) പ്രതിനിധി സമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് തപൻ സെൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ അധ്യക്ഷനാകും. ദേശീയപ്രസിഡന്റ് സുധീപ് ദത്ത, ദേശീയസെക്രട്ടറി എ ആർ സിന്ധു, തമിഴ്നാട് സംസ്ഥാന ജനറൽ സെക്രട്ടറി എസ് കണ്ണൻ എന്നിവർ പങ്കെടുക്കും. എട്ടിനും ഒന്പതിനും പ്രതിനിധി സമ്മേളനം തുടരും.
627 പ്രതിനിധികൾ പങ്കെടുക്കും. ഒന്പതിന് വൈകിട്ട് നാലിന് വി എസ് അച്യുതാനന്ദൻ നഗറിൽ(നാഗന്പടം മൈതാനം) നടക്കുന്ന റാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കും. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ, തൊഴിൽമേഖലയിൽ മാറ്റങ്ങൾ, വനിതാ - യുവജന തൊഴിലാളികളുടെ പ്രശ്നങ്ങൾ എന്നിവ സമ്മേളനം ചർച്ചചെയ്യും.
ഐടി മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള ഫോറങ്ങളും സെമിനാറുകളും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ചലച്ചിത്രമേള, കായിക മേള, ചിത്ര– ചരിത്ര പ്രദർശനം, പുസ്തക മേള, കലാപരിപാടികൾ എന്നിവ നടക്കും. നവംബർ ഒൻപതിന് പൊതുസമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന റാലിയിൽ ഒരു ലക്ഷത്തോളം തൊഴിലാളികളെ അണിനിരക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.








0 comments