Deshabhimani

അന്ന് മമിതയെ മാറ്റിനിർത്തി, ഇന്ന് ആ തീരുമാനം ഓർത്ത് അവർ ഖേദിക്കുന്നുണ്ടാകും: കമൽ

mamitha baiju

മമിത ബൈജു, കമൽ

വെബ് ഡെസ്ക്

Published on Nov 05, 2026, 01:09 PM | 1 min read

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ ഭാ​ഗ്യനായികയായി മാറിയ താരമാണ് നടി മമിത ബൈജു. താരത്തെ കുറിച്ച് വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് സംവിധായകൻ കമൽ. കരിയറിലെ നിർണായകമായൊരു അവസരം ഒരിക്കൽ നായകനും നിർമാതാവും ചേർന്ന് നഷ്ടപ്പെടുത്തിയിരുന്നുവെന്നും ഇന്ന് ആ തീരുമാനം ഓർത്ത് അവർ ഖേദിക്കുന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


മമിതയെ നായികയാക്കി സിനിമ ചെയ്യാൻ താൻ ആഗ്രഹിച്ചിരുന്നെങ്കിലും പുതുമുഖ നായിക വേണ്ടെന്ന നിലപാടിൽ ഇരുവരും ഉറച്ചുനിന്നതോടെ ആ ചിത്രം നടക്കാതെ പോവുകയായിരുന്നു. 'ഖോ ഖോ' എന്ന ചിത്രത്തിലാണ് മമിതയെ ശ്രദ്ധിച്ചത്. സിനിമയിലെ പ്രകടനം ഒത്തിരി ഇഷ്ടപ്പെട്ടു. ശേഷം പുതിയ ചിത്രത്തിൽ നായികയാക്കാനും തീരുമാനിച്ചു. പക്ഷേ അന്ന് മമിതയ്ക്ക് താരമൂല്യം ഇല്ലെന്ന കാരണത്താൽ നായകനും നിർമാതാവും എതിർക്കുകയായിരുന്നു.


'സൂപ്പർ ശരണ്യ' കണ്ടതോടെ മമിത തന്നെ നായികയായാൽ മതിയെന്ന് ഉറപ്പിച്ചു. നിർമാതാവിന്റെ സമ്മതത്തോടെ മമിതയെയും അമ്മയെയും ബന്ധപ്പെട്ട് കഥാപാത്രത്തെക്കുറിച്ച് വിശദീകരിച്ചു. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിരുന്നിട്ടും മമിതയ്ക്കും അമ്മയ്ക്കും അത് ഏറെ ഇഷ്ടമായി. കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ മമിത പ്രകടിപ്പിച്ച താൽപര്യവും പ്രതികരണവും ഇന്നും ഓർമയിലുണ്ടെന്നും കമൽ പറഞ്ഞു.


പക്ഷേ പുതുമുഖ നായികയെ വേണ്ടെന്ന ഉറച്ച തീരുമാനത്തിൽ മമിതയെ ഒഴിവാക്കുകയായിരുന്നു. ഇതു കഴിഞ്ഞാണ് പ്രേമലു ഇറങ്ങിയത്. പടം വമ്പൻ ഹിറ്റായതോ‌ടെ മമിതയുടെ താരമൂല്യം കുതിച്ചുയർന്നു. അന്ന് ആ തീരുമാനം എടുത്തത് തെറ്റായിരുന്നുവെന്ന് മാറ്റിനിർത്തിയവർ ഓർക്കുന്നുണ്ടാകുമെന്നും കമൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home