ദീപാവലി മിഠായിക്ക് വില കൂടുമോ? പഞ്ചാസാര വില കുതിക്കുന്നു

ന്യൂഡൽഹി : ദീപാവലിക്ക് ഏറ്റവും ഡിമാൻഡ് ഉള്ളത് മധുരപലഹാരങ്ങൾക്കാണ്. സീസണെത്തിയതോടെ പഞ്ചസാര വില കുതിച്ചുയരുകയാണ്. ഒരു മാസത്തിനിടെ കിലോക്ക് 4 രൂപയിലേറെയാണ് വർധിച്ചത്. ദീപാവലിക്ക് ഏറ്റവും ആവശ്യമുള്ള ഭക്ഷ്യവസ്തുക്കളിൽ ഒന്നാണ് പഞ്ചസാര. മിഠായികളും, പലഹാരങ്ങളും ഉണ്ടാക്കുന്നതിന് പഞ്ചസാര ആവശ്യമാണ്. ഉത്സവസീസണിൽ പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വില കുത്തനെ ഉയരുകയാണ്.
പുതിയ കണക്കുകൾ പ്രകാരം, പഞ്ചസാരക്ക് ചില്ല വിപണിയിൽ കിലോക്ക് 60 രൂപവരെയും, മൊത്ത വിപണിയിൽ 56 രൂപയുമാണ് വില. കഴിഞ്ഞ വർഷം ദീപാവലി സീസണിൽ പഞ്ചസാരയുടെ ചില്ലറ വില 45-47 രൂപയിലും, മൊത്തവില 43-45 രൂപയുമായിരുന്നു വില. അതായത്, ഒരു വർഷത്തിനിടെ കിലോക്ക് 12 മുതൽ 13 രൂപവരെയാണ് വർധിച്ചത്. കൊൽക്കത്തയിൽ കിലോക്ക് 65 രൂപയും, മുംബൈയിൽ 61 രൂപയുമാണ് വില. പഞ്ചസാരക്ക് പുറമെ, നെയ്യ്, വെള്ള, ഭക്ഷ്യ എണ്ണ എന്നിവയ്ക്കും വില കൂടിയിട്ടുണ്ട്. ഉഴുന്ന്, കടല തുടങ്ങി മധുരപലഹാരങ്ങൾ ഉണ്ടാക്കാനാവശ്യമായ ധാന്യങ്ങൾക്കും വില വർധിച്ചു.
ദീപാവലിക്ക് മധുരപലഹാരങ്ങളൊരുക്കുന്ന ചെറുകിട ബേക്കറികളെ സംബന്ധിച്ച് അവശ്യസാധനങ്ങളുടെ വില ഉയരുന്നത് പ്രതിസന്ധി സൃഷ്ടിക്കും. മാത്രമല്ല, വിലക്കയറ്റ രൂക്ഷമാകുമ്പോൾ ഇത്തവണ ദീപാവലി മിഠായിയുടെ വിലയും വർധിക്കും. 2025-26 വർഷത്തിൽ രാജ്യത്ത് പഞ്ചസാര ഉല്പാദനം കുത്തനെ കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ദീപാവലി സീസണിലെ ആവശ്യം വർധിച്ചതും, എൽനിനോ പ്രതിഭാസത്തെ തുടർന്ന് കരിമ്പ് കൃഷിയിൽ നാശമുണ്ടായതും വിപണിയെ ബാധിച്ചു.








0 comments