Deshabhimani

കാലടിയിൽ അന്ന് സസ്പെൻഡ് ചെയ്തത് ക്രിമിനൽ കേസ് പ്രതിയായ എബിവിപി നേതാവിനെ; മുഖ്യമന്ത്രി വരെ തുടരുന്ന കള്ളം തുറന്ന് കാട്ടി കെ എസ് അരുൺകുമാർ

Arun Kumar
വെബ് ഡെസ്ക്

Published on Nov 05, 2026, 01:00 PM | 2 min read

തിരുവനന്തപുരം: കാലടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാര്‍ഥി സസ്പെൻഷനുമായി ബന്ധപ്പെട്ട് വൈസ്‌ ചാൻസലർ സിസ തോമസും ഉന്നത വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും വരെ തുടരുന്ന കള്ളം തുറന്ന് കാട്ടി സിപിഐ എം എറണാകുളം ജില്ലാ സെക്രെട്ടറിയറ്റ് അംഗം കെ എസ് അരുൺ കുമാർ.


കാലടിയിൽ മുമ്പ് സസ്പെൻഡ് ചെയ്യപ്പെട്ട ഒരു വിദ്യാർഥി സർവകലാശാലയിലെ എബിവിപിയുടെ നിലവിലെ യൂണിറ്റ് പ്രസിഡന്റ് ഉജ്ജ്വൽ ഉണ്ണിയാണെന്നും ഇപ്പോഴത്തെ കോൺഗ്രസ് സംഘപരിവാർ സിന്തിക്കേറ്റ് അധികാരമേറ്റപ്പോൾ നിരവധി ആരോപണ വിധേയനായ ഉജജ്വൻ ഉണ്ണി ക്യാമ്പസിൽ റീ അഡ്മിഷൻ നൽകുകയാണ് ഉണ്ടായത്.


ഈ സസ്പെൻഷൻ കാലത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന ഉജ്ജ്വൽ ഉണ്ണിയെ പരീക്ഷ എഴുതിക്കാൻ മുൻ സിന്തിക്കേറ്റ് അനുവദിച്ചിടുണ്ട്. കോൺഗ്രസ് സിന്തിക്കേറ്റ് അംഗങ്ങളും വിസി സിസ തോമസും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി ജോണും വി ഡി സതീശനും തുടർച്ചയായി പറഞ്ഞ നുണയും പൊളിഞ്ഞതായി അറിയിക്കുന്നെന്നും കെ എസ് അരുൺകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.


ഫെയ്സ്ബുക്ക് കുറിപ്പ്


കാലടി, സംസ്‌കൃത സർവ്വകലാശാലയിലെ സസ്പെൻഡ് ചെയ്ത വിദ്യാർഥികളെ പരീക്ഷ എഴുതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സിന്തിക്കേറ്റ് അംഗങ്ങളും വൈസ് ചാൻസിലറും ഉന്നത വിദ്യാഭ്യാസ മന്ത്രിയും എന്തിന് കേരള മുഖ്യമന്ത്രിയും നിരത്തുന്ന പ്രധാന വാദം മുൻകാലങ്ങളിൽ വിദ്യാർഥികളെ ഇങ്ങനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട് എന്നും അവരെ പരീക്ഷ എഴുതിച്ചിട്ടില്ലെന്നുമാണ്.


അങ്ങനെ സസ്പെൻഡ് ചെയ്യപ്പെട്ട ഒരു വിദ്യാർഥി സർവകലാശാലയിലെ എബിവിപിയുടെ നിലവിലെ യൂണിറ്റ് പ്രസിഡന്റ് ഉജ്ജ്വൽ ഉണ്ണിയാണ്. സഹപാഠികളായ വിദ്യാർഥിത്ഥികളുടെ തലതല്ലിപ്പൊളിച്ചതിന് ക്രിമിനൽ കേസുകളിൽ പ്രതിയാകുകയും, കാലടിയിൽ ബാറിൽ കയറി ഗുണ്ടാപ്പണി നടത്തിയതിന് ക്രിമിനൽ കേസിൽ പ്രതിയാകുകയും ചെയ്തതിനും ആണ് ആ വിദ്യാർഥിയെ സസ്പെൻഡ് ചെയ്തത്. പിന്നീട് അന്വേഷണത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആ വിദ്യാർഥിയെ ക്യാമ്പസിൽ നിന്നും പുറത്താക്കാനും അധികാരികൾ ശുപാർശ ചെയ്തു. ഇപ്പോഴത്തെ കോൺഗ്രസ് സംഘപരിവാർ സിന്തിക്കേറ്റ് അധികാരമേറ്റപ്പോൾ നിരവധി ആരോപണ വിധേയനായ ഉജജ്വൻ ഉണ്ണി എന്ന വിദ്യാർഥിക്ക് ക്യാമ്പസിൽ റീ അഡ്മിഷൻ നൽകുകയാണ് ഉണ്ടായത്.


ഈ സസ്പെൻഷൻ കാലത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന ഉജ്ജ്വൽ ഉണ്ണിയെ പരീക്ഷ എഴുതിക്കാൻ മുൻ സിന്തിക്കേറ്റ് അനുവദിച്ചിടുണ്ട്. കോൺഗ്രസ് സിന്തിക്കേറ്റ് അംഗങ്ങളും വിസി സിസ തോമസും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി ജോണും വി ഡി സതീശനും തുടർച്ചയായി പറഞ്ഞ നുണയും പൊളിഞ്ഞതായി അറിയിക്കുന്നു. എബിവിപി യൂണിറ്റ് പ്രസിഡന്റിനായി മേൽ പറഞ്ഞവരുടെ കരുതൽ നോക്കണെ. അതേപോലെ തന്നെ പരീക്ഷ എഴുതുന്ന കാര്യത്തിൽ എസ്എഫ്ഐ വിദ്യാർത്ഥികളോടുമാത്രമുള്ള വിവേചനം / ഇരട്ടത്താപ്പ് നോക്കണെ.....


അഡ്വ. കെ.എസ് അരുൺ കുമാർ

മുൻ സിന്തിക്കേറ്റ് അംഗം

സംസ്കൃത സർവകലാശാല, കാലടി





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home