ഡൊണൾഡ് ട്രംപും വൈസ് പ്രസിഡന്റ് വാൻസും തമ്മിൽ വാക്പോര്; പരാജയത്തിന് പിന്നാലെ അകൽച്ച പരസ്യമായി

വാഷിങ്ടൺ: യു എസ് കോൺഗ്രസിലേക്കുള്ള ഇടക്കാല തെരഞ്ഞെടുപ്പിൽ സെനറ്റിലും ജനപ്രതിനിധി സഭയിലും തിരിച്ചടി നേരിട്ടതോടെ പ്രസിഡന്റ് ഡൊൺൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാൻസും തമ്മിലുള്ള ഭിന്നത പുറത്ത്. റിപ്പബ്ലിക്കൻ പാര്‍ടിയുടെ കോട്ടകൾ തകര്‍ന്നടിയുകയും ഡെമോക്രാറ്റുകൾ ചരിത്ര വിജയം ആഘോഷിക്കയും ചെയ്യുന്ന വേളയിൽ ഇറാൻ യുദ്ധമാണ് തിരിച്ചടിക്ക് കാരണമെന്ന് ഇരു നേതാക്കളും സമ്മതിക്കുന്നു. യുദ്ധ നീക്കങ്ങളും ഇതിനുള്ള തീരുമാനവും ശരിയായിരുന്നു എന്ന നിലപാടിൽ നിന്ന് സ്വയം ന്യായീകരിക്കയാണ് ട്രംപ് ചെയ്യുന്നത്. വാൻസിന്റെ പ്രതികരണങ്ങളാകട്ടെ ഈ ന്യായീകരണങ്ങളെ തികച്ചും തള്ളിക്കളയുന്നു.
"നമ്മൾ തോൽക്കാനുണ്ടായ യഥാർത്ഥ കാരണം യുദ്ധം തന്നെയാണ്" എന്ന വാക്കുകൾ ആവര്‍ത്തിച്ച വാൻസ് ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുക, വര്‍ധിച്ചു വരുന്ന ജീവിത ചെലവുകളും പണപ്പെരുപ്പവും നിയന്ത്രിക്കുക അമേരിക്ക ഫസ്റ്റ് നയങ്ങൾ കൃത്യമാക്കുക എന്ന നിര്‍ദ്ദേശം മുന്നോട്ട് വെക്കുന്നു. ഇതോടൊപ്പം ഇസ്രയേലുമായുള്ള യു എസ് ബന്ധത്തിലെ മാറ്റങ്ങൾ തിരിച്ചടിച്ചതായും പരസ്യ സൂചന നൽകി. 2028 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള വാൻസിന്റെ ചുവട് വെപ്പ് എന്നു കൂടി ഈ പ്രസ്താവനകൾ വിലയിരുത്തപ്പെട്ടു.
എന്നാൽ ഇതിനെ തള്ളുക മാത്രമല്ല, വാൻസിന്റെ മത്സര സാധ്യതയെ തന്നെ പരിസഹിക്കയാണ് ട്രംപ് ചെയ്തത്. ഇറാൻ യുദ്ധം തിരിച്ചടിച്ചെന്ന് ഭാഗികമായി സമ്മതിക്കമ്പോഴും ഇക്കാര്യത്തിൽ താൻ എടുത്ത തീരുമാനം ശരിയായിരുന്നു എന്ന നിലപാടിൽ ഉറച്ച് നിൽക്കയാണ്. ഇറാനെ ആണവായുധം നിര്‍മിക്കുന്നതിൽ നിന്നും തടയുകയായിരുന്നു ലക്ഷ്യം എന്ന നിലയ്ക്കാണ് ന്യായീകരണം. ഇനിയും അവസരം ലഭിച്ചാൽ ഇതേ തീരുമാനം തന്നെയാവും എടുക്കുക എന്നു കൂടി പറഞ്ഞു.
വാൻസിന്റെ പ്രതികരണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതിരുന്ന ട്രംപ്, "അദ്ദേഹത്തിന്റെ വികാരം എനിക്കറിയാം. എന്നാൽ വാൻസ് 2028-ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കില്ല" എന്ന സൂചന നൽകിക്കൊണ്ട് വൈസ് പ്രസിഡന്റിനുള്ള പിന്തുണയിൽ സംശയം നിലനിർത്തി. "ചിലപ്പോൾ അവൻ മത്സരിച്ചേക്കില്ല" ("Maybe he won't run") എന്ന് വളരെ ലളിതമായി പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ് ട്രംപ് ചെയ്തത്.
മിഡ്‌ടേം തോൽവിയോടെ റിപ്പബ്ലിക്കൻ പാർട്ടിയിൽ അന്തിമ വാക്ക് ട്രംപിന്റേത് മാത്രമല്ലാ എന്ന സാഹചര്യം വരികയാണ്. പാർട്ടി പ്രവർത്തകർക്കിടയിലും പുതിയൊരു നേതൃത്വത്തിനായുള്ള തിരച്ചിൽ തുടങ്ങി കഴിഞ്ഞു. എന്നാൽ ഇപ്പോഴത്തെ അമേരിക്കൻ ഭരണ കൂടത്തിന്റെ നയങ്ങളിൽ മാറ്റം പ്രതീക്ഷിക്കുന്നില്ല. ട്രംപ് ഇല്ലാത്ത ട്രംപിസം എന്ന വിശേഷണമാണ് വാൻസിന്റെ നീക്കങ്ങൾക്ക് നൽകുന്നത്. എന്നാൽ ഇസ്രയേലിന്റെ നീക്കങ്ങളിലും അമേരിക്കയെ യുദ്ധത്തിൽ ചാടിച്ചതിലും വാൻസ് നേരത്തെ തന്നെ കടുത്തതും പരസ്യവുമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
ഇസ്രയേൽ ഉപയോഗിക്കുന്ന പ്രതിരോധ ആയുധങ്ങളിൽ മൂന്നിൽ രണ്ടും നിർമിച്ചത് അമേരിക്കയാണെന്നും അതിന്റെ പണം നൽകിയത് അമേരിക്കൻ നികുതിദായകരാണെന്നും അന്ന് തുറന്ന് പറയുകയും ചെയ്തു.
Related News
തിരിച്ചടിയുടെ കയ്പ് ട്രംപിന് നേരെ
ഫലങ്ങൾ പുറത്തു വന്നതോടെ റിപ്പബ്ലിക്കൻ പാർടിയിൽ ഉടനീളം നയരൂപീകരണ ചർച്ചകൾ സജീവമായി. ഇനിയും തന്ത്രങ്ങൾ മാറ്റിയില്ലെങ്കിൽ തിരിച്ചടികൾ തന്നെ നേരിടേണ്ടി വരുമെന്ന് ഫ്ലോറിഡ മേയര്‍ റോൺ ഡിസാന്റിസ് തുറന്നടിച്ചു. "ജനങ്ങളുടെ സാമ്പത്തിക ആശങ്കകളെ തിരിച്ചറിയാൻ പാർട്ടി തയ്യാറാകുക. സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന താരിഫുകൾ, മധ്യപൂർവേഷ്യൻ യുദ്ധം എന്നിവയിൽ പുനർചിന്തനം നടത്തുക," എന്ന ആഹ്വാനമാണ് ടെക്സാസ് സെനറ്റർ ടെഡ് ക്രൂസ് നൽകിയത്. മുൻ റിബ്ലിക്കൻ സെനറ്റര്‍ മിറ്റ് റോംനി ട്രംപിനെ നേരിട്ട് വിമര്‍ശിച്ചു. താരിഫുകളും തെറ്റായ നയങ്ങളും മോശം സ്വഭാവവും തിരിച്ചടിച്ചു എന്നാണ് പറഞ്ഞത്.
ട്രംപിന്റെ ബാക്കിയായ ജനപ്രീതിയും തെരഞ്ഞെടുപ്പിൽ വോട്ടർമാര്‍ പ്രകടിപ്പിച്ച അതൃപ്തിയും രണ്ടിന്റെയും ഇടയിൽ മുന്നോട്ട് പോകാനുള്ള ആശയ കുഴപ്പത്തിലാണ് ജെ ഡി വാൻസ്. ട്രംപിനെ തന്നെയും എങ്ങനെ കൈകാര്യം ചെയ്യാം എന്ന അനിശ്ചതത്വവും നിലനിൽക്കുന്നു. സ്ഥാനാര്‍ഥിത്വത്തെ തന്നെ പരോക്ഷമായി തള്ളുകയാണ് ട്രംപ് ചെയ്തത്. ഇതിനിടയിലാണ് പാര്‍ട്ടിക്കുള്ള തന്റെ സ്വാധീനം നിലനിര്‍ത്തുക 2028 ലെ തെരഞ്ഞെടുപ്പിലേക്ക് ഉയര്‍ന്നു വരിക എന്ന വെല്ലുവിളി.









0 comments