Deshabhimani

കാലടിയിലെ വിദ്യാർത്ഥി സമരം; ഹൈക്കോടതിയോട് ഉടൻ ഇടപെടാൻ നിർദേശം

Kalady.jpg
വെബ് ഡെസ്ക്

Published on Nov 05, 2026, 12:31 PM | 1 min read

ന്യൂഡൽഹി: കാലടി സംസ്‌കൃത സർവകലാശാലയിൽ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നല്‍കിയ ഹർജി ഹൈക്കോടതി ഉടൻ തീർപ്പാക്കണമെന്ന് സുപ്രീംകോടതി നിർദേശം നൽകി. ബുധനാഴ്‌ച പരീക്ഷ ആരംഭിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരീക്ഷ നടത്തുന്ന കാര്യം പരിഗണിക്കണമെന്നും നിർദേശിച്ചു. വിദ്യാർത്ഥികളുടെ താല്പര്യങ്ങൾ ഹനിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.


കോളേജിൽ അടിസ്ഥാന സ‍ൗകര്യങ്ങൾ ഒരുക്കാൻ ആവശ്യപ്പെട്ട്‌ നടത്തിയ സമരത്തിന്റെ പേരിൽ വിദ്യാർത്ഥികളെ രണ്ടു മാസത്തിലധികമായി സസ്‌പെന്റ്‌ ചെയ്യുകയും പരീക്ഷയെഴുതുന്നതിൽ നിന്ന്‌ വിലക്കുകയും ചെയ്‌തിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ച്‌ പരീക്ഷയെഴുതാൻ അനുവദിച്ചെങ്കിലും ഡിവിഷൻ ബെഞ്ച്‌ അനുമതി നിഷേധിച്ചിരുന്നു. ഇ‍ൗ വിധിക്കെതിരെയാണ് വിദ്യാര്‍ഥികള്‍ സുപ്രീകോടതിയിൽ അപ്പീൽ നല്‍കിയത്.


സിംഗിൾ ബെഞ്ചിൽ നിന്ന് അനുകൂലവിധി ലഭിച്ചാൽ വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷ നടത്താമെന്ന്‌ സുപ്രീംകോടതി പറഞ്ഞു. അതേസമയം, സുപ്രീംകോടതിയുടെ ഇടപെടൽ പ്രതീക്ഷ നൽകുന്നതാണെന്നും സസ്പെൻഷൻ പിൻവലിച്ചാൽ മാത്രമേ സമരത്തിൽ നിന്ന് പിന്മാറൂ എന്നും വിദ്യാർഥികൾ അറിയിച്ചു.


സസ്പെൻഷൻ ലഭിച്ചില്ലായിരുന്നുവെങ്കിൽ 100 ശതമാനത്തിനടുത്ത് തന്നെ ഹാജർ നില ഉണ്ടാവേണ്ടതായിരുന്നു. ഹാജർനിലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിംഗിൾ ബെഞ്ചിനെ ബോധ്യപ്പെടുത്തുമെന്നും വിദ്യാർഥികൾ പറഞ്ഞു. എസ്‌എഫ്‌ഐ യൂണിറ്റ്‌ പ്രസിഡന്റ്‌ പി എസ്‌ അർച്ചനയാണ് ഹർജി നല്‍കിയത്. അഭിഭാഷകൻ കെ ആർ സുഭാഷ്‌ചന്ദ്രന്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായി.വേണ്ടി ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home