Deshabhimani

തൃശൂരിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം

Accident Thrissur
വെബ് ഡെസ്ക്

Published on Nov 05, 2026, 11:37 AM | 1 min read

തൃശൂർ: തൃശൂർ പൂങ്കുന്നത്ത് ആംബുലൻസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. ഒഡീഷ സ്വദേശികളായ കിരൺ, ശുഭദാസ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് ​ഗുരുതരമായ പരിക്കേറ്റു. വെങ്കിടങ്ങ സ്വദേശി കണ്ണനാണ് ​ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതിയുണ്ടെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. ഇന്നലെ അർധരാത്രിയോടെയായിരുന്നു അപകടമുണ്ടായത്.


തൃശൂർ പൂങ്കുന്നത്തെ നെസ്റ്റോ മാളിൽ നിന്ന് ജോലി കഴിഞ്ഞ് ജീവനക്കാർ അർധരാത്രി മൂന്നുപേരും കൂടി ഒരു ബൈക്കിൽ റോഡിലേയ്ക്ക് കയറുന്നതിനിടെ രോ​ഗിയുമായി തൃശൂർ ഭാ​ഗത്തേയ്ക്ക് വരികയായിരുന്ന ആംബുലൻസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികരായ മൂവരും തെറിച്ചുവീണു. ആംബുലൻസിന്റെ മുൻഭാ​ഗം പൂർണമായും തകർന്നു. ഇതേ തുടർന്ന് വാഹനത്തിലുണ്ടായിരുന്ന രോ​ഗിയെ മറ്റൊരു വാഹനത്തിൽ കയറ്റി ആശുപത്രിയിലേയ്ക്ക് മാറ്റി. ബൈക്ക് യാത്രികരായ രണ്ടുപേർ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home