Deshabhimani

കുതിച്ച് കുതിച്ച് സ്വർണം; വില ഇന്ന് കുത്തനെ കൂടി

gold
വെബ് ഡെസ്ക്

Published on Nov 05, 2026, 09:51 AM | 1 min read

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടി. ഇന്ന് ഒരു പവൻ സ്വർണത്തിന് 2,360 രൂപ വർധിച്ച് 1,07,080 രൂപയായി ഉയർന്നു. ഗ്രാം വിലയിലും വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന് 295 രൂപ കൂടി 13,090 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണിത്.


പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷമാണ് മാസങ്ങളായി സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണം. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. ക്രൂഡ് ഓയിൽ വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്.


ലോകത്ത് ഏറ്റവും കൂടുതൽ സ്വ‌ർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതിനാൽ തന്നെ ആ​ഗോള വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്. കേരളത്തിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് സ്വർണത്തിന് വില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ ആവശ്യമനുസരിച്ച് വില കൂട്ടുന്നതും കുറയ്ക്കുന്നതും ഇത്തരം അസോസിയേഷനുകളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home