Deshabhimani

കരിപ്പൂർ സ്വർണം പൊട്ടിക്കൽ: ആസൂത്രണം ചെയ്തത് യുവതിയും സുഹൃത്തും; ഭർത്താവ് നിരപരാധി

Karipur Gold Smuggling.jpg
വെബ് ഡെസ്ക്

Published on Nov 05, 2026, 09:33 AM | 1 min read

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവരാൻ ശ്രമിച്ച സംഭവത്തിൽ ട്വിസ്റ്റ്. യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയെടുക്കാനുള്ള നാടകത്തിൽ ഭർത്താവിന് പങ്കില്ലെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പ്രതിചേർക്കാതെ വിട്ടയച്ചു.


ബുധനാഴ്ച പകൽ 11.30ഓടെയാണ് വിമാനത്താവളത്തിലെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ദുബായിൽനിന്നും സ്വർണം കടത്തി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കണ്ണൂർ സ്വദേശിനി പ്രിയങ്കയെ വിമാനത്താവളത്തിൽനിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. യുവതിയെ കൊണ്ടുപോയ കാറിനുപിറകെ യുവാവ് ഓടുന്നത് ശ്രദ്ധിച്ച പൊലീസ്‌ പട്രോളിങ് സംഘം കാറിലും ബൈക്കുകളിലുമായി പിന്തുടര്‍ന്നു. പുളിക്കൽ ആന്തിയൂർകുന്ന് റോഡിലേക്ക് കയറിയ കവർച്ചാ സംഘത്തെ സാഹസികമായി പൊലീസ് കീഴ്‌പ്പെടുത്തുകയും ചെയ്തു.


എന്നാൽ, പ്രതികളെയും പ്രിയങ്കയെയും ചോദ്യം ചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോകൽ നാടകമാണ് അരങ്ങേറിയതെന്ന് വ്യക്തമായത്. 18 പവൻ സ്വർണവുമായാണ് യുവതി എത്തിയത്. പ്രിയങ്കയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർച്ച ചെയ്തെന്ന് വരുത്തിതീർക്കാനായിരുന്നു പ്രതികളുടെ ശ്രമം. ഇതേ കാറിൽ പ്രിയങ്കയുടെ ഭർത്താവും ഉണ്ടായിരുന്നു. എന്നാൽ വിശദമായ അന്വേഷണത്തിലും ചോദ്യംചെയ്യലിനും ശേഷം ഭർത്താവിന് പങ്കില്ലെന്ന് തെളിഞ്ഞു.


അതേസമയം നിരവധി കവർച്ചാ കേസിൽ മുമ്പും പ്രതികളായിട്ടൂള്ള കുപ്രസിദ്ധ കുറ്റവാളികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള തർക്കവും സ്വർണം പൊട്ടിക്കലും പതിവാകുകയാണ്. കസ്റ്റംസിന്റെ പരിശോധന മറികടന്ന് വിമാനത്താവളത്തിന് പുറത്തേക്കെത്തിക്കുന്ന സ്വർണം ലക്ഷ്യമിട്ടാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home