ഇൻഫോപാർക്കിലും ടെക്നോപാർക്കിലും അവസരങ്ങളുടെ പെരുമഴ: അപേക്ഷിക്കേണ്ടത് എങ്ങനെ?

തിരുവനന്തപുരം/കൊച്ചി: കേരളത്തിലെ പ്രമുഖ ഐടി പാർക്കുകളായ തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക് എന്നിവിടങ്ങളിലെ വിവിധ പ്രമുഖ കമ്പനികളിൽ ഒഴിവുകൾ ക്ഷണിച്ചു. ടെക്നിക്കൽ, നോൺ-ടെക്നിക്കൽ മേഖലകളിൽ നിരവധി തൊഴിലവസരങ്ങളാണ് ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത്.
കൊച്ചി ഇൻഫോപാർക്കിലും തിരുവനന്തപുരം ടെക്നോപാർക്കിലുമായി ജാവ ഡെവലപ്പർ, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ക്യു എ എൻജിനിയർ, എ ഐ എൻജിനിയർ, ടെക്നിക്കൽ റൈറ്റർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.
ഇതിനുപുറമെ, തിരുവനന്തപുരം ടെക്നോപാർക്കിൽ ഓട്ടോമേഷൻ എൻജിനിയർ, വെബ് ഡിസൈനർ, ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ്, സീനിയർ ജാവ ഡെവലപ്പർ തുടങ്ങിയ വിവിധ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
വിവിധ തസ്തികകളിലേക്ക് നവംബർ 30 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതികൾ. ഓരോ തസ്തികയുടെയും യോഗ്യതാ മാനദണ്ഡങ്ങൾ, പരിചയസമ്പത്ത്, അപേക്ഷിക്കാനുള്ള അവസാന തീയതി എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ഓൺലൈനായി അപേക്ഷിക്കുന്നതിനുമായി താഴെ പറയുന്ന ഔദ്യോഗിക വെബ്‌സൈറ്റുകൾ സന്ദർശിക്കുക:
ടെക്നോപാർക്ക് ഒഴിവുകൾക്ക്: technopark.in/job-search
ഇൻഫോപാർക്ക് ഒഴിവുകൾക്ക്: infopark.in/companies-job
യോഗ്യരായ ഉദ്യോഗാർത്ഥികൾ സമയം വൈകാതെ തന്നെ ബന്ധപ്പെട്ട വെബ്‌സൈറ്റുകൾ വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.








0 comments