പ്രതിഷേധ ചൂട്ട് കത്തിച്ച് യുവത

കൊല്ലം
ജനങ്ങളെ ഇരുട്ടിലിരുത്തുന്ന യുഡിഎഫ് സർക്കാരിന്റെ പിടിപ്പുകേടിനെതിരെ പ്രതിരോധത്തിന്റെ വെളിച്ചവുമായി ഡിവൈഎഫ്ഐ. ജനങ്ങളെ വട്ടംചുറ്റിക്കുന്ന അശാസ്ത്രീയ പവർകട്ടിനെതിരെ തെരുവിൽ ഓലച്ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. ജില്ലയിലെ കെഎസ്‌ഇബിയുടെ 57 സെക്‍ഷൻ ഓഫീസുകളിലേക്കും ഡിവൈഎഫ്‌ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മുന്നറിയിപ്പില്ലാതെ മണിക്കൂറുകള്‍ വൈദ്യുതി മുടക്കി ജനജീവിതം ദുസ്സഹമാക്കുന്ന സർക്കാരിനെതിരെ ജനരോഷമായി നൂറുകണക്കിനാളുകൾ മാർച്ചിൽ അണിനിരന്നു. കെഎസ്ഇബി ജില്ലാ ആസ്ഥാനമായ കന്റോൺമെന്റ് ഓഫീസിലേക്ക് കൊല്ലം ബ്ലോക്ക് കമ്മിറ്റി മാർച്ച് നടത്തി. ചിന്നക്കട റസ്റ്റ് ഹൗസ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. പ്രതിഷേധ യോഗം സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം ഉദ്ഘാടനംചെയ്തു. ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് ബിലാൽ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം ഹരികൃഷ്ണൻ, സെക്രട്ടറി ടി ആർ ശ്രീനാഥ്, ട്രഷറർ യു പവിത്ര, ജില്ലാ കമ്മിറ്റി അംഗം ദേവിക രാമചന്ദ്രൻ, ആർ ഗോപികൃഷ്ണൻ എന്നിവർ സംസാരിച്ചു.










0 comments