ചൂട്ടുകത്തിച്ച് യുവത; പ്രതിഷേധം ജ്വലിച്ചു

വൈറ്റില കെഎസ്ഇബി ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ചൂട്ട് മാർച്ച്
കൊച്ചി
സംസ്ഥാനത്തെ അപ്രഖ്യാപിത പവർകട്ടിനും വൈദ്യുതി നിയന്ത്രണങ്ങൾക്കുമെതിരെ ഡിവൈഎഫ്ഐ തൃക്കാക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാരിവട്ടം കെഎസ്ഇബി ഓഫീസിലേക്ക് ചൂട്ട് മാർച്ച് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. തൃക്കാക്കര ബ്ലോക്ക് സെക്രട്ടറി വിഷ്ണു വേണുഗോപാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി നിഖിൽ ബാബു, പാലാരിവട്ടം മേഖലാ സെക്രട്ടറി വിനു വിൻസെന്റ്, ഇടപ്പള്ളി മേഖലാ സെക്രട്ടറി അൻവർ എന്നിവർ സംസാരിച്ചു.
വൈറ്റില കെഎസ്ഇബി ഓഫീസിലേക്ക് സംഘടിപ്പിച്ച ചൂട്ട് മാർച്ച് ജില്ലാ ട്രഷറർ മീനു സുകുമാരൻ ഉദ്ഘാടനം ചെയ്തു. തൃക്കാക്കര ബ്ലോക്ക് പ്രസിഡന്റ് എൻ എസ് ഭാഗ്യലക്ഷ്മി അധ്യക്ഷയായി.
വൈപ്പിൻ
അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെ ഡിവൈഎഫ്‌ഐ ചെറായി, പള്ളിപ്പുറം, കുഴുപ്പിള്ളി മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചെറായി കെഎസ്ഇബി ഓഫീസിലേക്ക് ചൂട്ടുമാർച്ച് നടത്തി. സിപിഐ എം ഏരിയ കമ്മിറ്റി അംഗം പി ബി സജീവൻ ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഇ കെ ജയൻ, ഡിവൈഎഫ്‌ഐ വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ് വി ബി സേതുലാൽ, കെ എസ് സജീഷ്, കെ എ അക്ഷയ് എന്നിവർ സംസാരിച്ചു.
പറവൂർ
അപ്രഖ്യാത പവർകട്ടിനെതിരെ ഡിവൈഎഫ്ഐ പറവൂർ ബ്ലോക്ക് കമ്മിറ്റി കെഎസ്ഇബി ഓഫീസുകളിലേക്ക് ചൂട്ട് മാർച്ച് നടത്തി. പറവൂർ കെഎസ്ഇബി ഓഫീസിനുമുന്നിൽ ജില്ലാ സെക്രട്ടറിയറ്റംഗം എൻ ശ്രേഷ ഉദ്ഘാടനം ചെയ്തു. പി കെ നജാസ് അധ്യക്ഷനായി. നിവേദ് മധു, മുഹമ്മദ് യാസിൻ എന്നിവർ സംസാരിച്ചു.
മന്നം സബ്സ്റ്റേഷനിൽ നടന്ന സമരം സിപിഐ എം ഏരിയ കമ്മിറ്റി അംഗം എൽ ആദർശ്, മൂത്തകുന്നത്ത് ബ്ലോക്ക് സെക്രട്ടറി സി ബി ആദർശ്, ഏഴിക്കരയിൽ ബ്ലോക്ക് പ്രസിഡന്റ് പി ആർ സജേഷ്‌കുമാർ, ചിറ്റാറ്റുകരയിൽ ജില്ലാ കമ്മിറ്റി അംഗം സേതുപാർവതി സുരേഷ്, പുത്തൻവേലിക്കരയിൽ ബി എ സന്ദീപ് എന്നിവർ ഉദ്ഘാടനം ചെയ്തു.









0 comments