ad
Deshabhimani

സീതാറാം യെച്ചൂരിയെ അനുസ്‌മരിച്ചു

സിപിഐ എം മാരാരിക്കുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്മരണം ജില്ലാ സെക്രട്ടറി 
ആർ നാസർ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 12, 2026, 02:21 AM | 1 min read

ആലപ്പുഴ

സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷികദിനം ആലപ്പുഴ ഏരിയ കമ്മിറ്റി ആചരിച്ചു. ഇഎസ്‌ഐ ജങ്ഷന് സമീപം ചേർന്ന അനുസ്‌മരണ സമ്മേളനം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പി ചിത്തരഞ്‌ജൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റി അംഗം വി ബി അശോകൻ അധ്യക്ഷനായി. വി എൻ വിജയകുമാർ, പി പി പവനൻ, വി ടി രാജേഷ്, ബി അജേഷ്, വി ജി വിഷ്‌ണു, ടി ജി റെജി, കെ ജെ പ്രവീൺ തുടങ്ങിയവർ സംസാരിച്ചു. സിപിഐ എം മാരാരിക്കുളം ഏരിയ കമ്മിറ്റി പാതിരപ്പള്ളിയിൽ സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്‌മരണം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ആർ ഭഗീരഥൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ജി രാജേശ്വരി, ജില്ലാ കമ്മിറ്റിയംഗം കെ ഡി മഹീന്ദ്രൻ, സി കെ സുരേന്ദ്രൻ, ജെ ജയലാൽ, കെ എസ് വേണുഗോപാൽ, ആർ റിയാസ്, സി കുശൻ, എൻ പി സ്‌നേഹജൻ, പി ഡി ശ്രീദേവി, എൻ ബി ചന്ദ്രസേനൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പി രഘുനാഥ് സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home