മാധ്യമം തൊഴില്‍പ്രശ്‌നം: ഐക്യദാര്‍ഢ്യസദസ്സ് സംഘടിപ്പിച്ചു

കെയുഡബ്ല്യുജെ ജില്ലാകമ്മിറ്റി കച്ചേരിപ്പടി ഗാന്ധിഭവനുമുന്നില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യസദസ്സ് തമ്പാന്‍ തോമസ് ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
മാധ്യമം പത്രത്തിലെ മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന പട്ടിണിസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെയുഡബ്ല്യുജെ ജില്ലാകമ്മിറ്റി കച്ചേരിപ്പടി ഗാന്ധിഭവനുമുന്നില്‍ ഐക്യദാര്‍ഢ്യസദസ്സ് സംഘടിപ്പിച്ചു. തമ്പാന്‍ തോമസ് ഉദ്‌ഘാടനം ചെയ്‌തു.
കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ആര്‍ ഗോപകുമാര്‍ അധ്യക്ഷനായി. സിഐടിയു ജില്ലാ പ്രസിഡന്റ് ജോണ്‍ ഫെര്‍ണാണ്ടസ്, എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം എം എം ജോര്‍ജ്, ഡോ. കെ എസ് രാധാകൃഷ്ണന്‍, കെ കെ ഇബ്രാഹിംകുട്ടി, എ മാധവന്‍, വി ആര്‍ രാജ്‌മോഹന്‍, പി എം ദിനേശന്‍, ചാള്‍സ് ജോര്‍ജ്, ടോമി മാത്യു, തോമസ് മാത്യു, കെയുഡബ്ല്യുജെ ജില്ലാ സെക്രട്ടറി എം ഷജില്‍കുമാര്‍, നഹീമ പൂന്തോട്ടത്തില്‍ എന്നിവർ സംസാരിച്ചു.









0 comments