ad
Deshabhimani

തൃക്കാക്കര നഗരസഭയിൽ എൽഡിഎഫ് 
ഉപവാസ സത്യഗ്രഹം

LDF Satyagraha

തൃക്കാക്കര നഗരസഭയിൽ എൽഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സത്യഗ്രഹം 
പ്രതിപക്ഷനേതാവ് സി പി സാജൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 12, 2026, 02:40 AM | 1 min read

കാക്കനാട്


തൃക്കാക്കര നഗരസഭയുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ എൽഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ഏകദിന ഉപവാസസമരം നടത്തി.


മൂന്നുമാസമായി നഗരസഭയിൽ സ്ഥിരം സെക്രട്ടറി ഇല്ലാത്തതിനെതിരെയും നഗരസഭയുടെ അലമാരകൾ കുത്തിപ്പൊളിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റവാളികളെ പിടികൂടണമെന്ന്‌ ആവശ്യപ്പെട്ടുമായിരുന്നു ഉപവാസസമരം. പ്രതിപക്ഷനേതാവ് സി പി സാജൽ സമരം ഉദ്ഘാടനം ചെയ്തു.


അജുന ഹാഷിം അധ്യക്ഷയായി.

ടിനു സൈമൺ, കെ എ നജീബ്, അഡ്വ. ജോർജ് ആലുങ്കൽ, റൈജു മലമേൽ, നിഷ ബീവി, സൻഷ മിജു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home