ad
Deshabhimani

എട്ടിടത്ത്‌ എല്ലാ സീറ്റും നേടി

ആലപ്പുഴയിലെ 18ൽ 14 കോളേജിലും എതിരില്ലാതെ എസ്‌എഫ്ഐ

Sfi
avatar
സ്വന്തം ലേഖകൻ

Published on Sep 12, 2026, 02:37 AM | 1 min read

ആലപ്പുഴ

കേരള സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിലെ 18 കോളേജിൽ നോമിനേഷൻ പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ 14 കോളേജും എതിരില്ലാതെ എസ്‌എഫ്‌ഐ നേടി. എട്ടിടത്ത്‌ എല്ലാ സീറ്റും നേടിയാണ്‌ വോട്ടിടും മുന്നേ ചരിത്രവിജയം. ക്രിസ്‍ത്യൻ കോളേജ് ചെങ്ങന്നൂർ, ഐഎച്ച്ആര്‍ഡി പേരിശേരി മാന്നാർ, മാർ ഇവാനിയോസ് മാവേലിക്കര, ഐഎച്ച്ആര്‍ഡി മാവേലിക്കര, ജി – സിഎൽഎആര്‍ കോളേജ് കായംകുളം, ടികെഎംഎം ഹരിപ്പാട്, ആലപ്പുഴ എസ്‍ഡിവി കോളേജ്, ഫൈൻ ആര്‍ട്സ് കോളേജ് മാവിലേക്കര, ചെങ്ങന്നൂര്‍ ആല എസ് എൻ കോളേജ് എന്നീ കോളേജുകളിൽ മുഴുവൻ സീറ്റിലും എതിരില്ലാതെ ജയിച്ചു. ഐഎച്ച്ആര്‍ഡി കാർത്തികപ്പള്ളിയിൽ 22 സീറ്റിൽ18ലും, ആലപ്പുഴ എസ്‌‍ഡി കോളേജിൽ 26 ൽ 24 സീറ്റിലും ചേർത്തല എൻഎസ്‍എസ് കോളേജിൽ 31ൽ 28ലും, ചേർത്തല എസ്‍എൻ കോളേജിൽ 74 ൽ 72 സീറ്റിലും, ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ 54 ൽ 51 സീറ്റിലും എസ്‍എഫ്ഐക്ക് എതിരില്ല. മാവേലിക്കര ബിഷപ്മൂര്‍ കോളേജ്, എംഎസ്എം കോളേജ് കായംകുളം, ഗവ. കോളേജ് അമ്പലപ്പുഴ, ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കര എന്നിവിടങ്ങളിൽ മാത്രമാണ്‌ മത്സരം. 18നാണ് തെരഞ്ഞെടുപ്പ്. ആലപ്പുഴ എംഎൽഎ എ ഡി തോമസിന്റെ നേതൃത്വത്തിലുള്ള ജില്ലയിലെ കെഎസ്‍യുവിന് മാവേലിക്കര ബിഷപ്മൂര്‍ കോളേജ്, എംഎസ്എം കോളേജ് കായംകുളം, അമ്പലപ്പുഴ ഗവ. കോളേജ് എന്നിവിടങ്ങളിൽ മാത്രമാണ് എസ്എഫ്ഐക്കെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്താനായത്. ശ്രീ അയ്യപ്പകോളേജിൽ എബിവിപിയാണ് എതിരാളികള്‍. കഴിഞ്ഞതവണ ഈ കോളേജുകള്‍ ഉള്‍പ്പെടെ 18 ഉം എസ്‍എഫ്ഐ തൂത്തൂവാരി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home