ad
Deshabhimani

പവർകട്ട്

ചൂട്ടുകത്തിച്ചും പാട്ടുപാടിയും 
സിപിഐ എം പ്രതിഷേധം

CPI M Protest

യുഡിഎഫ് സർക്കാരിന്റെ അപ്രഖ്യാപിത പവർകട്ടിനെതിരെ സിപിഐ എം കലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചൂട്ടുകത്തിക്കൽ പ്രതിഷേധം

വെബ് ഡെസ്ക്

Published on Sep 12, 2026, 02:45 AM | 1 min read

കൊച്ചി


​യുഡിഎഫ് സർക്കാരിന്റെ അപ്രഖ്യാപിത പവർകട്ടിനെതിരെ സിപിഐ എം കലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂട്ടുകത്തിക്കലും പ്രതിഷേധ ഗാനാലാപനവും നടത്തി.


കതൃക്കടവ് ജങ്‌ഷനിൽ സംഘടിപ്പിച്ച പ്രതിഷേധം പുരോഗമന കലാസാഹിത്യസംഘം എറണാകുളം മേഖലാ പ്രസിഡന്റ്‌ കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.


സിപിഐ എം ലോക്കൽ സെക്രട്ടറി പി കെ സാബു അധ്യക്ഷനായി. ലോക്കൽ കമ്മിറ്റി അംഗങ്ങളായ എൻ ബി ജോഷി, വി എസ് പ്രദീപ്കുമാർ, കെ ഡോൺസൺ, സീനാ ബാബു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home