ad
Deshabhimani

Live News ആർഎസ്‌എസ്‌ അജൻഡയ്ക്കെതിരായ പ്രതിഷേധം; വിദ്യാർഥിനേതാക്കൾക്ക്‌ കൈവിലങ്ങ്‌

sfi flag
avatar
സ്വന്തം ലേഖകൻ

Published on Sep 12, 2026, 03:01 AM | 1 min read

തിരുവനന്തപുരം : സർവകലാശാലകളിൽ ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കുന്നതിനെതിരായ സമരത്തിൽ ജയിലിലടയ്ക്കപ്പെട്ട എസ്‌എഫ്‌ഐ നേതാക്കളെ കോടതിയിൽ ഹാജരാക്കിയത്‌ കൈവിലങ്ങണിയിച്ച്‌. കേന്ദ്രകമ്മിറ്റി അംഗം എസ്‌ കെ ആദർശ്‌, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയറ്റ് അംഗം മനേഷ് എന്നിവരെയാണ്‌ വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിൽ വിലങ്ങുവച്ച്‌ എത്തിച്ചത്‌. സെക്രട്ടറിയറ്റിനുമുന്നിലേക്ക്‌ നടത്തിയ മാർച്ചിൽ റിമാൻഡിലുള്ള ഇരുവരെയും മുമ്പുള്ള വാറന്റിലാണ്‌ വ്യാഴാഴ്‌ച കോടതിയിൽ ഹാജരാക്കിയത്‌. സാധാരണ സമരവുമായി സ്വന്തം ലേഖകൻബന്ധപ്പെട്ട കേസുകളിൽ വിലങ്ങുപയോഗിക്കുന്നത് സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾക്കും ദേശീയ മനുഷ്യാവകാശ കമീഷന്റെ മാർഗനിർദേശങ്ങൾക്കും വിരുദ്ധമാണ്. എന്നാൽ, വിദ്യാർഥി സമരത്തിന്റെ പേരിൽ അറസ്റ്റുചെയ്‌തവരോട്‌ കൊടുംrssകുറ്റവാളികളെപ്പോലെയാണ്‌ പൊലീസ്‌ പെരുമാറുന്നത്‌.

ഇഡിയെ ആക്രമിച്ചുവെന്ന കള്ളക്കേസ്‌ ചുമത്തി ആദർശിനെ ചൊവ്വാഴ്‌ച കോടതിയിൽ ഹാജരാക്കിപ്പോഴും വിലങ്ങുവച്ചിരുന്നു. സെപ്‌തംബർ ഒന്നിന്‌ കേരള സർവകലാശാലയിൽ നടന്ന ചടങ്ങിൽ പൂർണമായി വന്ദേമാതരം ആലപിച്ചതിനെതിരെയുള്ള എസ്‌എഫ്‌ഐ പ്രതിഷേധത്തെ ക്രൂരമായാണ്‌ പൊലീസ്‌ നേരിട്ടത്‌. തൊട്ടടുത്ത ദിവസത്തെ സെക്രട്ടറിയറ്റ്‌ മാർച്ചിനുനേരെയും പൊലീസ്‌ തേർവാഴ്‌ചയുണ്ടായി. മാർച്ചിൽ പങ്കെടുക്കാത്തവർക്കും വധശ്രമക്കേസ്‌ ചുമത്തി.

ഉപജീവനാർഥം നടത്തുന്ന ചായക്കടയിൽ കയറിയാണ്‌ മനേഷിനെ അറസ്റ്റുചെയ്‌തത്‌. എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എസ്‌ കെ ആദർശും ടോണി കുര്യാക്കോസും ആശുപത്രിയിൽനിന്നാണ്‌ അറസ്റ്റിലായത്‌. വിദ്യാർഥികളെ പിടികൂടുന്നതിന്‌ എസ്‌ഐടി രൂപീകരിച്ചിരിക്കുകയാണ്‌ സർക്കാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home