ad
Deshabhimani

എം കെ മുനീറിന്റെ എംഎൽഎ പെൻഷൻ മുടങ്ങി

M K Muneer
വെബ് ഡെസ്ക്

Published on Sep 12, 2026, 03:24 AM | 1 min read

തിരുവനന്തപുരം: മുസ്ലിം ലീഗ്‌ നേതാവും മുൻ മന്ത്രിയുമായ എം കെ മുനീറിന്‌ എംഎൽഎ പെൻഷൻ ലഭിക്കാതായിട്ട്‌ മൂന്നു മാസം. എജിസ്‌ ഓഫീസിൽനിന്ന്‌ ട്രഷറിയിലേക്ക്‌ നൽകിയ കത്തിൽ പിഴവുണ്ടായതാണ്‌ കാരണം. കത്തിൽ എം കെ മുനീറിന്റെ പേരിനുപകരം കെ ബാബു എന്നാണ്‌ എഴുതിയിരുന്നത്‌. എന്നാൽ, എജിസ്‌ ഓഫീസിൽനിന്ന്‌ തിരുത്തി കത്ത്‌ നൽകിയിട്ടും പെൻഷൻ നൽകുന്നില്ലെന്ന്‌ വിവരമുണ്ട്‌. കലിക്കറ്റ്‌ ട‍ൗൺ സർവീസ്‌ സഹകരണ ബാങ്കിൽനിന്ന്‌ വായ്‌പയെടുത്ത്‌ തിരിച്ചടവ്‌ മുടങ്ങിയതിനെത്തുടർന്ന്‌ എം കെ മുനീറിന്റെ വീട്‌ ജപ്‌തിചെയ്യാൻ മുമ്പ്‌ നോട്ടീസ്‌ നൽകിയിരുന്നു.

സംഭവം വാർത്തയായതോടെ മുസ്ലിം ലീഗ്‌ സംസ്ഥാന കമ്മിറ്റി കടബാധ്യത തീർത്തു. യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഭരണപരിഷ്‌കാര കമീഷൻ ചെയർപേഴ്‌സൺ സ്ഥാനത്ത്‌ എം കെ മുനീറിനെ എത്തിക്കാൻ ലീഗ്‌ ലക്ഷ്യമിട്ടിരുന്നു. ഇതേ സ്ഥാനം പി ജെ ജോസഫിന്‌ നൽകണമെന്ന്‌ കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗവും ആവശ്യപ്പെട്ടിട്ടുണ്ട്‌. കോൺഗ്രസിലും സ്ഥാനമോഹികളുണ്ട്‌. ഇ‍ൗ സാഹചര്യത്തിൽ ഭരണത്തിലേറി നാലുമാസത്തോടടുത്തിട്ടും തീരുമാനത്തിലെത്താൻ യുഡിഎഫിനായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home