ad
Deshabhimani

ഭാവനയല്ല, ഇതാ ആ ഇരുണ്ടകാലം

power cut 1

പവർകട്ടിനെതിരെ സമൂഹമാധ്യമങ്ങളിൽ വെെറലായ എഐ ചിത്രങ്ങള്‍

വെബ് ഡെസ്ക്

Published on Sep 12, 2026, 02:59 AM | 1 min read

കൊച്ചി


സമൂഹമാധ്യമങ്ങളിൽ 1980-കളിലെ ഫാഷനും ലുക്കും ട്രെൻഡാകുമ്പോൾ, കേരളത്തിൽ അതിനൊരു പുത്തൻ മാതൃക ഒരുക്കിയിരിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. വസ്ത്രത്തിലും ഹെയർസ്റ്റൈലിലും മാത്രം ഒതുങ്ങേണ്ടിയിരുന്ന എണ്‍പതുകളിലെ ട്രെന്‍ഡ്, വൈദ്യുതി മേഖലയിലേക്കും വ്യാപിച്ചതോടെ മലയാളിക്ക് കിട്ടിയത് ‘യഥാർഥ പഴമയുടെ പുനഃസൃഷ്ടി’.


പുതുതലമുറ, പഴയകാല ഫോട്ടോകളിൽ മാത്രം കണ്ടിരുന്ന മണ്ണെണ്ണ വിളക്ക്, മെഴുകുതിരി തുടങ്ങിയവ വീണ്ടും വീടകങ്ങളിൽ യാഥാർഥ്യമായതോടെ പോയകാലത്തെ വീണ്ടെടുക്കാൻ സഹായിച്ച ‘ഭരണമികവിനെ’ പരിഹസിച്ച്‌ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ‘ലുക്ക് മാത്രം എന്തിന് ? ജീവിതവും എണ്‍പതുകളിലേക്ക് എത്തിക്കാം' എന്ന പുതിയ വികസന മാതൃകയാണോ പരീക്ഷിക്കുന്നതെന്ന പരിഹാസമാണ് ഭരണക്കാർക്കുനേരെ ഉയരുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home