രണ്ടും മൂന്നും സ്ഥാനത്ത് ഇടുക്കിയും തിരുവനന്തപുരവും
സിബിഎസ്ഇ അത്‌ലറ്റിക് മീറ്റ്: എറണാകുളം ചാമ്പ്യന്മാർ

സിബിഎസ്ഇ ക്ലസ്റ്റർ 11 അത്‌ലറ്റിക് മീറ്റിൽ ചാമ്പ്യന്മാരായ എറണാകുളം ജില്ലാ ടീം
കൊച്ചി
സിബിഎസ്ഇ ക്ലസ്റ്റർ 11 അത്‌ലറ്റിക് മീറ്റിൽ ആതിഥേയരായ എറണാകുളം 1,184 പോയിന്റ് നേടി ചാമ്പ്യന്മാരായി. 281 പോയിന്റുമായി ഇടുക്കി രണ്ടും 158 പോയിന്റുമായി തിരുവനന്തപുരം മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സ്‌കൂൾ വിഭാഗത്തിൽ മൂവാറ്റുപുഴ കാർമൽ പബ്ലിക് സ്കൂൾ 240 പോയിന്റുമായി ഒന്നാമതെത്തി. കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ പബ്ലിക് സ്കൂൾ 172 പോയിന്റുമായി രണ്ടും കാക്കനാട് ഭവൻസ് ആദർശ വിദ്യാലയ 136 പോയിന്റുമായി മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
100 മീറ്റർ ഓട്ടത്തിൽ മീറ്റിലെ വേഗമേറിയ താരങ്ങളായി അണ്ടർ 14ൽ ക്രിസ് ജോമി ജോസഫ് (കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂൾ), ഡി സംയുക്ത (ടോക് എച്ച് സ്കൂൾ, വൈറ്റില), അണ്ടർ 17ൽ ആശിഷ് പി ജോൺ (നവജീവൻ ബഥനി, നാലാഞ്ചിറ, തിരുവനന്തപുരം), അന്ന റോസ് ബെർലി (ഡോൺബോസ്കോ, കട്ടപ്പന), അണ്ടർ 19ൽ സയാൻ ഫൈസൽ (ചിന്മയ വിദ്യാലയ, വടുതല, കൊച്ചി), അന്ന എൽസ രഞ്ജു (സെന്റ് തോമസ് പബ്ലിക് സ്കൂൾ, കഴക്കൂട്ടം) എന്നിവർ വിജയികളായി. കൊച്ചി ഡെപ്യൂട്ടി മേയർ കെ പി സുധീർ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു.









0 comments