ad
Deshabhimani

പ്രളയബാധിതർക്ക് സഹായനിഷേധം

കുട്ടനാടിന്റെ ജനശബ്‌ദമായി ഡിവെെഎഫ്ഐ

ഡിവൈഎഫ്ഐ കുട്ടനാട്, -തകഴി ബ്ലോക്ക് കമ്മിറ്റികൾ കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചും ധർണയും 
സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 12, 2026, 02:35 AM | 1 min read

മങ്കൊമ്പ്

വെള്ളപ്പൊക്ക ദുരിതബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ ധനസഹായം നൽകാത്തതിലും പ്രളയ നാശനഷ്‌ടങ്ങൾ ഉണ്ടായവർക്ക് ദുരിതാശ്വാസ സഹായങ്ങൾ നൽകാത്തതിനുമെതിരെ പ്രതിഷേധാഗ്‌നിയായി ഡിവൈഎഫ്ഐ. കുട്ടനാട് - – തകഴി ബ്ലോക്ക് കമ്മിറ്റികൾ കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചും ധർണയും സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. മുഖ്യമന്ത്രി വി ഡി സതീശൻ കുട്ടനാടൻ ജനതയെ വഞ്ചിക്കുകയാണെന്നും എം വിജിൻ പറഞ്ഞു. പ്രളയബാധിതരെ തിരിഞ്ഞുനോക്കാത്ത സർക്കാരാണിത്. ദുരിതാശ്വാസ ക്യാമ്പുകൾ ദുരന്തകേന്ദ്രങ്ങളാക്കി മാറ്റിയെന്നും വിജിൻ പറഞ്ഞു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ ആർ രാംജിത്ത് അധ്യക്ഷനായി. സംസ്ഥാന ട്രഷറർ അഡ്വ. ആർ രാഹുൽ, ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ, ജില്ലാ പ്രസിഡന്റ് എം എസ് അരുൺകുമാർ എംഎൽഎ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി ശ്യാംകുമാർ, രമ്യ രമണൻ, അജ്‌മൽ ഹസൻ, ജില്ലാ ട്രഷറർ ജിസ്‌മി കെ ജനാർദനൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ജി അരുൺകുമാർ, ജോജോ ആന്റണി, എ ആർ രഞ്‌ജിത്ത് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home