ad
Deshabhimani

ജാഗ്രതാനിർദേശവുമായി കീടനിരീക്ഷണകേന്ദ്രം

രണ്ടാം കൃഷിക്ക് ഇലകരിച്ചിൽ ഭീഷണി

ആലപ്പുഴ
വെബ് ഡെസ്ക്

Published on Sep 12, 2026, 02:24 AM | 1 min read

ആലപ്പുഴ

കുട്ടനാട്ടിലെ രണ്ടാം കൃഷിയിറക്കിയ പാടശേഖരങ്ങളിൽ ബാക്‌ടീരിയൽ ഇലകരിച്ചിൽ രോഗം വ്യാപകമായി കണ്ടുവരുന്ന പശ്ചാത്തലത്തിൽ കർഷകർക്ക് ജാഗ്രതാനിർദേശവുമായി കളർകോട്ടെ സംസ്ഥാന കീടനിരീക്ഷണകേന്ദ്രം. കാറ്റ്, ജലസേചനം, രോഗബാധിതമായ ഇലകൾ തമ്മിലുരസൽ എന്നിവയിലൂടെ അതിവേഗം പടരുന്ന രോഗത്തിനെതിരെ പ്രാരംഭദശയിൽത്തന്നെ പാടശേഖര അടിസ്ഥാനത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കണം. ​‌

രോഗനിയന്ത്രണ മാർഗം ​– പച്ചച്ചാണകം കിഴികെട്ടി വെള്ളം വരുന്ന ഭാഗത്ത് ഇടുകയോ ചാണക സ്ലറി കണ്ടത്തിൽ ഒഴിക്കുകയോ ചെയ്യുക. അല്ലെങ്കിൽ ഏക്കറിന് രണ്ട്‌ കിലോ ഗ്രാം എന്ന തോതിൽ ബ്ലീച്ചിങ് പൗഡർ മസ്ലിൻ തുണിയിൽ കിഴികെട്ടി വെള്ളം കയറുന്ന ഭാഗങ്ങളിൽ വയ്‌ക്കുക. – രോഗത്തിന്റെ പ്രാരംഭഘട്ടത്തിൽ ബ്രോണോപോൾ നൂറു ശതമാനവും (അഞ്ച്‌ ഗ്രാം / 10 ലിറ്റർ വെള്ളത്തിൽ) മൂന്നുമില്ലി പശ (ഫിൽവെറ്റ്/ടീപോൾ) ചേർത്ത് മുകളിലകൾ നന്നായി നനയത്തക്കവിധം തളിക്കുക. വ്യാപിച്ചിട്ടുണ്ടെങ്കിൽ, 10 ലിറ്റർ വെള്ളത്തിന് രണ്ടുഗ്രാം സ്ട്രപ്റ്റോസൈക്ലിൻ, മൂന്ന്‌ ഗ്രാം കോപ്പർ ഓക്‌സീക്ലോറൈഡ്, മൂന്ന്‌ മില്ലി പശ ചേർത്ത് തളിക്കാം. – 1 ലിറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് ഫ്ലൂറസെൻസ് (അല്ലെങ്കിൽ 20 ഗ്രാം സ്യൂഡോമോണാസ്, 20 ഗ്രാം ബാസിലസ് സബ്‌റ്റിലിസ് എന്നിവ ഒരുലിറ്റർ വെള്ളത്തിൽ) പശ ചേർത്ത് (10 ലിറ്ററിന് മൂന്ന്‌ മില്ലി) തളിക്കാം ​മറ്റ് മുൻകരുതലുകൾ ​– പൊട്ടാസ്യം, സിലിക്ക എന്നിവയുടെ പ്രയോഗവും (13:0:45 തളിവളം 100 ഗ്രാം, 25 മില്ലി സിലിക്ക, നാല്‌ മില്ലി പശ / 10 ലിറ്റർ വെള്ളത്തിൽ) ഇടയ്‍ക്കിടെ വെള്ളം വറ്റിച്ചുകൊടുക്കുന്നതും രോഗവ്യാപനം കുറയ്‍ക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home