ad
Deshabhimani

ഇരുണ്ടകാലത്തൊരു ചൂട്ടുകെട്ടി ...

അമ്പലപ്പുഴ കെഎസ്ഇബി ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ചൂട്ട് മാർച്ച് സംസ്ഥാന കമ്മിറ്റിയംഗം അജ്മൽ ഹസൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 12, 2026, 02:20 AM | 1 min read

ആലപ്പുഴ

ജനജീവിതം ദുസ്സഹമാക്കുന്ന പവർകട്ടിനെതിരെ വെള്ളിയാഴ്‌ച ഡിവൈഎ-ഫ്‌ഐ നടത്തിയ ‘ചൂട്ട്‌ മാർച്ച്‌’ വേറിട്ട പ്രതിഷേധമായി. ജില്ലയിലെ 42 കേന്ദ്രത്തിൽ കെഎസ്‌ഇബി ഓഫീസുകൾക്ക്‌ മുന്നിൽ പവർകട്ട്‌ സമയത്ത്‌ ചൂട്ട്‌ കത്തിച്ച്‌ പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ്‌ എം എസ്‌ അരുൺകുമാർ മാവേലിക്കരയിലും സെക്രട്ടറി ജെയിംസ്‌ ശമുവേൽ ആലപ്പുഴയിലും ട്രഷറർ ജിസ്‌മി ജനാർദനൻ ചേർത്തലയിലും സംസ്ഥാന കമ്മിറ്റിയംഗം അജ്‌മൽ ഹസൻ അന്പലപ്പുഴയിലും ഉദ്‌ഘാടനംചെയ്‌തു. പ്രതിഷേധം ശനിയാഴ്‌ചയും തുടരും. അമ്പലപ്പുഴ കെഎസ്ഇബി ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് സംസ്ഥാന കമ്മിറ്റിയംഗം അജ്മൽ ഹസൻ ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക്‌ പ്രസിഡന്റ് അജയ്കൃഷ്‌ണൻ അധ്യക്ഷനായി. ട്രഷറർ അജ്വാദ്, ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങളായ വിദ്യ, ഹരി കൃഷ്‌ണൻ എന്നിവർ സംസാരിച്ചു. പുന്നപ്ര കെഎസ്ഇബി ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച്‌ ബ്ലോക്ക്‌ സെക്രട്ടറി അമൽ വിജയൻ ഉദ്ഘാടനംചെയ്‌തു. അംഗങ്ങളായ നിതിൻ തോമസ്, ജിതേഷ്, ആർ ഉണ്ണി, ശരത് കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home