ad
Deshabhimani

പൊതുഗതാഗത സംരക്ഷണ റാലി

കെഎസ്ആർടിഇഎ പര്യടനം തുടങ്ങി

പൊതുഗതാഗത സംരക്ഷണ റാലിയുടെ ഭാഗമായി കെഎസ്ആർടിഇഎ ജില്ലാ സെക്രട്ടറി  മധു ബി ഗോപൻ ക്യാപ്റ്റനായ  
ജില്ലാ പര്യടനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ പതാക കൈമാറി ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 12, 2026, 02:13 AM | 1 min read

ചെങ്ങന്നൂർ

പൊതുഗതാഗത സംരക്ഷണ റാലിയുടെ ഭാഗമായി കെഎസ്ആർടിഇഎ സിഐടിയു നേതൃത്വത്തിൽ ജില്ല സെക്രട്ടറി മധു ബി ഗോപൻ ക്യാപ്റ്റനായ ജില്ലാ പര്യടനം ചെങ്ങന്നൂരിൽ ആരംഭിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്‌തു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ പി ശശികല അധ്യക്ഷനായി. ജാഥാ വൈസ്‌ക്യാപ്റ്റൻ കെ പദ്മകുമാർ, മാനേജർ എം കെ രജീഷ്, ജാഥാംഗങ്ങളായ എ ഷാനിദ് അഹമ്മദ്, ജെ ദീപ്, സിഐടിയു സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ സുനിത കുര്യൻ, ഏരിയ സെക്രട്ടറി എം കെ മനോജ്, അസോസിയേഷൻ ചെങ്ങന്നൂർ യൂണിറ്റ് സെക്രട്ടറി ബി മോഹൻകുമാർ എന്നിവർ സംസാരിച്ചു. മാവേലിക്കര ബസ് സ്‌റ്റേഷനിൽ ജാഥയ്‍ക്ക് നൽകിയ സ്വീകരണം സിഐടിയു ഏരിയ സെക്രട്ടറി എസ് അനിരുദ്ധൻ ഉദ്ഘാടനംചെയ്‍തു. മാവേലിക്കര റീജണൽ വർക്ക്‌ഷോപ്പിൽ ജാഥയ്‌ക്ക്‌ സ്വീകരണം നൽകി. സംസ്ഥാന സെക്രട്ടറി സുനിത കുര്യൻ ഉദ്ഘാടനംചെയ്‌തു. സംസ്ഥാന വൈസ്‌പ്രസിഡന്റ് എ അൻസാർ അഭിവാദ്യംചെയ്‌തു. ജാഥാ ക്യാപ്‍റ്റൻ മധു ബി ഗോപൻ സ്വീകരണത്തിന്‌ നന്ദി പറഞ്ഞു. ജാഥാ വൈസ്‌ക്യാപ്റ്റൻ കെ പത്മകുമാർ, ജാഥാ മാനേജർ എം കെ രജീഷ്, ജാഥാംഗങ്ങളായ ജെ ദീപ്, എ ഷാനിദ് അഹമ്മദ്, കെ പി ശശികല എന്നിവരും യൂണിറ്റ് സെക്രട്ടറിമാരായ വി സുനിൽകുമാർ, ബി മോഹനകുമാർ, എ അഭിലാഷ് എന്നിവര്‍ വിവിധ സ്വീകരണയോഗങ്ങളിൽ സംസാരിച്ചു. ശനിയാഴ്‌ച ജാഥ കായംകുളത്തുനിന്ന് പുനരാരംഭിക്കും. ഹരിപ്പാട്, എടത്വ, ആലപ്പുഴ ബസ് സ്‌റ്റേഷനുകളിലെ സ്വീകരണങ്ങൾക്കുശേഷം ചേർത്തല ഡിപ്പോയിൽ സമാപിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home