ad
Deshabhimani

ബ്രോഡ്ബാൻഡ് നൈപുണ്യ വികസനം

കെഫോണും ഗവ. പോളിടെക്നിക്കും കൈകോർക്കുന്നു

കെഫോൺ മാനേജിങ് ഡയറക്ടർ സന്ദീപ് കുമാർ, ഗവ. പോളിടെക്നിക്  എഴുകോൺ പ്രിൻസിപ്പൽ എൽ മിനിമോൾ എന്നിവർ  ധാരണപത്രത്തിൽ ഒപ്പുവച്ചപ്പോൾ
വെബ് ഡെസ്ക്

Published on Sep 12, 2026, 02:04 AM | 1 min read

കൊല്ലം

ബ്രോഡ്ബാൻഡ് അടിസ്ഥാനസൗകര്യ വികസനത്തിന് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യവും വ്യവസായാധിഷ്ഠിത നൈപുണ്യവും കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡും (കെ ഫോൺ) എഴുകോൺ ഗവ. പോളിടെക്നിക്കും വ്യവസായ അക്കാദമിക സഹകരണത്തിനായി ധാരണപത്രത്തിൽ ഒപ്പുവച്ചു. ഇതിലൂടെ കോളേജിൽ ഫൈബർ ടു ദ ഹോം, ബ്രോഡ്ബാൻഡ് സാങ്കേതികവിദ്യകൾക്കായി സെന്റർ ഫോർ എക്‌സലൻസ് സ്ഥാപിക്കും. ഫൈബർ ടു ദ ഹോം, ജിപോൺ നെറ്റ്‌വർക്ക് പ്ലാനിങ്‌, ഡിസൈൻ, ഒപ്റ്റിക്കൽ ഫൈബർ ഇൻസ്റ്റലേഷൻ, പരിശോധന, ബ്രോഡ്ബാൻഡ് അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ സാങ്കേതിക പരിശീലനവും പ്രായോഗിക പരിജ്ഞാനവും നൽകുന്നതിനൊപ്പം ഗവേഷണത്തിനും നൂതന സാങ്കേതികവിദ്യകളുടെ വികസനത്തിനും കേന്ദ്രം പ്രോത്സാഹനം നൽകും. കൂട്ടായ്മയുടെ ഭാഗമായി വിദ്യാർഥികൾക്ക് ഇന്റേൺഷിപ്‌, വ്യവസായാധിഷ്ഠിത പ്രോജക്ടുകൾ, പ്രായോഗിക പരിശീലനം എന്നിവയ്ക്കും അവസരമൊരുക്കും. കെ ഫോൺ മാനേജിങ്‌ ഡയറക്ടർ സന്ദീപ് കുമാർ, എഴുകോൺ ഗവ. പോളിടെക്നിക് പ്രിൻസിപ്പൽ എൽ മിനിമോൾ എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പുവച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home