അതിദാരിദ്ര്യമുക്ത സംസ്ഥാനം പദ്ധതി
കേരളപ്പിറവി ദിനത്തിൽ ഇവർ അടച്ചുറപ്പുള്ള വീട്ടിലേക്ക്

തളിപ്പറമ്പ്
കുറുമാത്തൂർ പഞ്ചായത്ത് പൂമംഗലത്ത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അതിദാരിദ്ര്യമുക്ത സംസ്ഥാനം പദ്ധതിയുടെ ഭാഗമായി രണ്ട് കുടുംബങ്ങൾക്ക് നിർമിച്ചുനൽകുന്ന വീടുകളുടെ താക്കോൽ കേരളപ്പിറവി ദിനത്തിൽ കൈമാറും. പൂമംഗലത്ത് വി പി ഗോവിന്ദനും പി പി ചന്ദ്രനുമാണ് പഞ്ചായത്ത് വിലകൊടുത്തു വാങ്ങിയ ആറ് സെന്റ് സ്ഥലത്ത് എട്ടുലക്ഷം രൂപ ചെലവിൽ ഭവനങ്ങൾ പൂർത്തിയാക്കിയത്. ശുചിമുറി നിർമാണത്തിനായി 24,000 രൂപയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 180തൊഴിൽ ദിനങ്ങളും അനുവദിച്ചിരുന്നു. പതിനഞ്ചാം വാർഡ് കുടുംബശ്രീ എഡിഎസ്, പതിനെട്ടാം വാർഡ് കുടുംബശ്രീ എഡിഎസ് എന്നിവരുടെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. കുടിവെള്ള- വൈദ്യുതി കണക്ഷനുകളും ലഭ്യമാക്കിയിട്ടുണ്ട്. വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ വീട്ടുപകരണങ്ങളും ഫർണിച്ചറുകളും നൽകും. ഞായറാഴ്‌ച പകൽ മൂന്നിന് പൂമംഗലം പറവളത്ത് വീടുകളുടെ പാലുകാച്ചലും താക്കോലുകൾ കൈമാറലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിക്കും. ഉത്സവാന്തരിക്ഷത്തിൽ ഗൃഹപ്രവേശനം നടത്താനുള്ള ഒരുക്കത്തിലാണ് നാട്.









0 comments