Deshabhimani

മത്സ്യത്തൊഴിലാളികള്‍ 
പ്രതിഷേധിച്ചു

fisherman protest

മാരിടൈം ബില്ല് പാസാക്കിയ സംസ്ഥാന സർക്കാർ നടപടിയ്ക്കെതിരെ മത്സ്യ തൊത്തൊഴിലാളി യൂണിയൻ നടത്തിയ പന്തം കൊളുത്തി പ്രതിഷേധം

വെബ് ഡെസ്ക്

Published on Oct 30, 2026, 02:17 AM | 1 min read


ആലപ്പുഴ

തീരം കുത്തകകള്‍ക്ക് കൈമാറാൻ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മാരിടൈംഭേദഗതി ബില്ലിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമാകുന്നു. ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) ജില്ലയിലെ ഏരിയാ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഒറ്റമശേരി മത്സ്യഗ്രാമത്തിൽ നടന്ന പ്രതിഷേധം മത്സ്യത്തൊഴിലാളിഫെഡറേഷൻ ജില്ല പ്രസിഡന്റ് പി ഐ ഹാരിസ് ഉദ്ഘാടനം ചെയ്‍തു. വർഗീസ് കുട്ടി, പി പി ഗോപി, ടി ടി രമേശൻ, ലോനൻ, രാജേഷ് എന്നിവർ നേതൃത്വം നൽകി. അമ്പലപ്പുഴ തീരത്തെ വ്യാസ ജങ്ഷനിലേക്ക് നടത്തിയ പ്രതിഷേധം മത്സ്യതൊഴിലാളി യൂണിയൻ അമ്പലപ്പുഴ ഏരിയ സെകട്ടറി സി ഷാംജി ഉദ്ഘാടനം ചെയ്‌തു. ​യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എ എസ് സുദർശനൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി സുദർശനൻ എസ് നീർക്കുന്നം, ശ്രീജ രതീഷ്, ടി എസ് ജോസഫ്, കെ ഫെനിൽ, എസ് സുമേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home