എൻജിഒ അസോ. പ്രവർത്തകർക്കെതിരെ നടപടി വേണം: കെജിഒഎ

കണ്ണൂർ ഒപിയിൽ രോഗികളെ പരിശോധിക്കുന്നതിനിടെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ശിശുരോഗവിഭാഗം സീനിയർ പ്രൊഫസർ ഡോ. രാധാമണിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത എൻജിഒ അസോസിയേഷൻ പ്രവർത്തകർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. യുഡിഎഫ് അധികാരമേറ്റത് മുതൽ ജീവനക്കാരെ മാനദണ്ഡം പാലിക്കാതെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുകയാണ്. ശിശുരോഗ വിഭാഗത്തിലെ അറ്റൻഡറെ മാറ്റാൻ നിർദേശിച്ചെങ്കിലും പരീക്ഷാ സാഹചര്യത്തിൽ പരിചയ സന്പന്നനായ ജീവനക്കാരനെ മാറ്റരുതെന്ന് വകുപ്പധ്യക്ഷ നിർദേശിച്ചിരുന്നു. ഇത് ചോദ്യംചെയ്‌താണ് ഒപിയിൽ രോഗികളെ പരിശോധിക്കുന്നതിനിടെ ശനിയാഴ്‌ച താൽക്കാലിക ചുമതല മാത്രമുണ്ടായിരുന്ന ഡോ. രാധാമണിയോട് അപമര്യാദയായി പെരുമാറിയത്. ശാരീരിക അക്രമം ഭയന്ന് ഇവർക്ക് ദേഹസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് തീവ്രപരിചരണവിഭാഗത്തിൽ അടിയന്തര ചികിത്സ നൽകുകയായിരുന്നു. ആശുപത്രി പ്രവർത്തനത്തെതന്നെ ബാധിക്കുന്ന തരത്തിൽ ജീനക്കാരെ രാഷ്‌ട്രീയ പ്രേരിതമായി സ്ഥലംമാറ്റുകയും ജീവനക്കാരെയും ഡോക്ടർമാരെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് അവസാനിപ്പിക്കണം. ഒപിയിൽ ഡോക്ടർമാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ എൻജിഒ അസോസിയേഷൻ നേതാക്കൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും കെജിഒഎ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.










0 comments