ad
Deshabhimani

കൺമണിക്ക്‌ കരുതലായി 
സത്യന്റെ കരങ്ങൾ ​

കുഞ്ഞ് ഉമ്മയുടെ 
കെെകളിലെത്തിയപ്പോൾ
വെബ് ഡെസ്ക്

Published on Jul 01, 2026, 03:00 AM | 1 min read

പാനൂർ വീട്ടുകാരുടെ കണ്ണുവെട്ടിച്ച്‌ വീട്ടിൽനിന്ന്‌ റോഡിലിറങ്ങിയ കൺമണിക്ക്‌ കരുതലായി സത്യന്റെ കരങ്ങൾ. താഴെ ചമ്പാട് വെളിയൻപീടികക്ക് സമീപമാണ്‌ രണ്ടുവയസ്സുകാരി വീട്ടുകാർ അറിയാതെ റോഡിലിറങ്ങിയത്‌. കുഞ്ഞ്‌ റോഡ്‌ മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ പാചകവാതക സിലിണ്ടർ വിതരണം ചെയ്യുന്ന സത്യന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടനെ വാഹനത്തിൽനിന്ന്‌ പുറത്തിറങ്ങി കുഞ്ഞിനെ കോരിയെടുത്തു. സമീപത്തെ വീടുകളിൽ കയറി അന്വേഷിച്ചെങ്കിലും ആർക്കും കുട്ടിയെ തിരിച്ചറിയാനായില്ല. നാട്ടുകാരും ചേർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ അരകിലോമീറ്ററോളം അകലെയുള്ള കുട്ടിയുടെ വീട്‌ കണ്ടെത്തിയത്‌. ഇതിനിടയിൽ കുഞ്ഞിനെ കാണാതായതോടെ ഉമ്മ പരിഭ്രാന്തയായി നിലവിളിച്ച്‌ റോഡിലൂടെ ഓടിയെത്തി. വിവരമറിഞ്ഞ്‌ പാനൂർ പൊലീസും സ്ഥലത്തെത്തി. എസ്ഐമാരായ ആന്റണി ഡിക്രൂസ്, കെ എം സുജോയ് എന്നിവരുടെ സാന്നിധ്യത്തിൽ സത്യൻ കുഞ്ഞിനെ ബന്ധുക്കൾക്ക് കൈമാറി. തെരുവുനായകളും വാഹനങ്ങളും നിറഞ്ഞ പാതയിൽ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് വീട്ടുകാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home