ആറളം ഫാമിൽ കാട്ടാന
വൈദ്യുതി തൂക്കുവേലി 
തകർത്തു

ആറളം ഫാം രണ്ടാം ബ്ലോക്കിൽ കാട്ടാന തകർത്ത വൈദ്യുതി തൂക്കുവേലി
വെബ് ഡെസ്ക്

Published on May 13, 2025, 03:00 AM | 1 min read

ഇരിട്ടി

ആറുമാസം മുമ്പ്‌ ആറളം ഫാം ബ്ലോക്ക്‌ രണ്ടിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച വൈദ്യുതി തൂക്കുവേലി കാട്ടാനക്കൂട്ടം തകർത്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് ദിവസങ്ങളായാണ്‌ ആനക്കൂട്ടം വേലി തകർത്തത്. പാലപ്പുഴയിൽനിന്ന്‌ കീഴ്പ്പള്ളിയിലേക്ക്‌ പോകുന്ന റോഡിനോട്‌ ചേർന്ന് രണ്ടാം ബ്ലോക്കിലെ കൃഷിയിടം സംരക്ഷിക്കാൻ സ്ഥാപിച്ച വേലിയാണ് ആനക്കൂട്ടം തകർത്തത്. കാട്ടാനകൾ ബ്ലോക്ക്‌ രണ്ടിൽനിന്ന്‌ ഇതര ബ്ലോക്കുകളിലെ കൃഷിയിടത്തിലേക്ക് എത്തുന്ന വഴിയിലാണ്‌ വേലി. കൃഷി വകുപ്പിന്റെ സഹകരണത്തോടെ ഫാമിൽ നടപ്പാക്കുന്ന കൃഷി സംരക്ഷണത്തിന്റെ ഭാഗമായാണ്‌ വൈദ്യുതി വേലി നിർമിച്ചത്‌. 20 ലക്ഷം രൂപയാണ് ചെലവ്‌. ഫാമിൽനിന്നും പുനരധിവാസ മേഖലയിൽനിന്നും കഴിഞ്ഞ ദിവസങ്ങളിലായി എഴുപതോളം കാട്ടാന വനത്തിലേക്ക് തുരത്തിയെന്ന്‌ വനം വകുപ്പ് അവകാശപ്പെടുന്നുവെങ്കിലും മേഖലയിൽ കാട്ടാനയാക്രമണത്തിന്‌ കുറവില്ല.



deshabhimani section

Related News

View More
0 comments
Sort by

Home