ad
Deshabhimani

തെളിയും മികവിന്റെ മുദ്രാകിരണം

മുദ്രകിരണം പദ്ധതിയുടെ ഭാഗമായി മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച സിവിൽ സർവീസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ 
ചീഫ് സെക്രട്ടറി ഡോ. എ  ജയതിലക് വേദിയിലേക്ക്‌ വരുന്നു.  കെ കെ രാഗേഷ്‌, കലക്ടർ അരുൺ കെ വിജയൻ എന്നിവർ സമീപം
വെബ് ഡെസ്ക്

Published on Jul 12, 2025, 03:00 AM | 1 min read

മുണ്ടേരി

മുദ്രകിരണം പദ്ധതിയുടെ ഭാഗമായി മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച സിവിൽ സർവീസ് പരിശീലന പരിപാടി സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഉദ്ഘാടനംചെയ്‌തു. മുദ്രാ വിദ്യാഭ്യാസ സമിതി ചെയർമാനും മുൻ എംപിയുമായ കെ കെ രാഗേഷ് അധ്യക്ഷനായി. കുട്ടികളുടെ വ്യത്യസ്ത കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുണ്ടേരി സ്‌കൂളിൽ ‘സ്കൂൾ ടാക്കീസ് 'രൂപീകരിക്കു മെന്ന് രാഗേഷ്‌ പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി ഒരാഴ്ച നീളുന്ന ഫിലിം ഫെസ്റ്റിവലുമുണ്ടാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്‌നകുമാരി, മുദ്ര വികസന സമിതി കൺവീനർ പി പി ബാബു, പ്രോഗ്രാം കോ–-ഓഡിനേറ്റർ ഡോ. കെ ആർ രാജേഷ്ബാബു, കണ്ണൂർ സിവിൽ സർവീസ് അക്കാദമി കോ–-ഓഡിനേറ്റർ കെ ശിവകുമാർ, മുണ്ടേരി ജിഎച്ച്എച്ച്എസ് പ്രിൻസിപ്പൽ എം മനോജ് കുമാർ, പ്രധാനാധ്യാപകൻ കെ വേണു, പഞ്ചായത്ത് പ്രസിഡന്റ്‌ എ അനിഷ, വൈസ് പ്രസിഡന്റ്‌ എ പങ്കജാക്ഷൻ, വി കെ സുരേഷ് ബാബു എന്നിവർ സംസാരിച്ചു. കേരള സിവിൽ സർവീസ് അക്കാദമിയും മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മുദ്രാ പദ്ധതിയും ചേർന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. കലക്ടർ അരുൺ കെ വിജയൻ, ഡിഐജി ജി എച്ച് യതീഷ് ചന്ദ്ര, സിസിഎഫ്ബി എൻ അൻജൻകുമാർ, സിറ്റി പൊലീസ്‌ കമീഷ്‌ണർ സി നിധിൻരാജ്, തലശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി, അസി. കലക്ടർ എഹ്‌തെദ മുഫസിർ, കണ്ണൂർ ഡിഎഫ്ഒ വൈശാഖ് ശശികുമാർ എന്നിവർ വിദ്യാർഥികൾക്ക് ലഘുപരിശീലനംനൽകി. 19 മുതൽ ക്ലാസ് ആരംഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home