ad
Deshabhimani

ആയുർവേദ ആശുപത്രിയിൽ നവീകരിച്ച കോസ്‌മെറ്റോളജി ക്ലിനിക്ക്‌ തുറന്നു

ജില്ലാ ആയുർവേദാശുപത്രിയിൽ നവീകരിച്ച കോസ്മെറ്റോളജി 
യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചശേഷം ജില്ലാ പഞ്ചായത്ത് 
പ്രസിഡന്റ് അഡ്വ ബിനോയ്‌ കുര്യൻ സംസാരിക്കുന്നു
വെബ് ഡെസ്ക്

Published on Jun 20, 2026, 03:00 AM | 1 min read

കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിലെ നവീകരിച്ച കോസ്‌മെറ്റോളജി, ഇഎൻടി, അനോ റെക്‌റ്റൽ ക്ലിനിക്കും സെക്കൻഡറി പാലിയേറ്റീവ് വാർഡും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ നവീകരണം. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടി ഷബ്‌ന അധ്യക്ഷയായി. 2016 മുതൽ ആശുപത്രിയിൽ കോസ്‌മെറ്റോളജി ക്ലിനിക്ക്‌ പ്രവർത്തിക്കുന്നു. ആധുനിക സാങ്കേതികവിദ്യയിലൂടെ കുറഞ്ഞ നിരക്കിലുള്ള സൗന്ദര്യ സംരക്ഷണ ചികിത്സയ്‌ക്കായി ധാരാളം പേർ ക്ലിനിക്കിനെ ആശ്രയിക്കുന്നു. രണ്ട്‌ ഡോക്ടർമാരുണ്ട്‌. നിലവിൽ സ്ത്രീകൾക്ക് മാത്രമാണ് ചികിത്സയെങ്കിലും ഉടൻ പുരുഷന്മാർക്കായുള്ള വിഭാഗവും ആരംഭിക്കും. ഫേഷ്യൽ, ഹെയർ സ്‌പാ, പെഡിക്യൂർ, മാനിക്യൂർ സേവനങ്ങളും ലഭ്യമാണ്‌. മുഖക്കുരു, കരിമംഗല്യം തുടങ്ങിയവയ്‌ക്കും ചികിത്സിക്കാം. മലാശയം, മലദ്വാരം എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക്‌ അനോ റെക്‌ടൽ ക്ലിനിക്കിൽ മികച്ച ചികിത്സ ലഭിക്കും. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ പി രവീന്ദ്രൻ, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡി സി ദീപ്തി, സീനിയർ സൂപ്രണ്ട് എം സഞ്‌ജയൻ, ഡോ. നസീറ അബ്ദുൽ ഹമീദ് മാനേജ്മെന്റ് കമ്മിറ്റി അംഗം ഗംഗാധരൻ എന്നിവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ജഷി ദിനകരൻ സ്വാഗതവും മെഡിക്കൽ ഓഫീസർ സാഹിറാ ബാനു നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home