എല്‍ഐസിയെ പൊതുമേഖലയിൽ സംരക്ഷിക്കണം

കണ്ണൂർ
എൽഐസിയെ പൊതുമേഖലയിൽ സംരക്ഷിക്കണമെന്ന് എൽഐസി ഏജന്റ്‌സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സിഐടിയു) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂർ സി കണ്ണൻ സ്മാരക മന്ദിരത്തിൽ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ജെ ജേക്കബ് അധ്യക്ഷനായി. വി രമേശൻ രക്തസാക്ഷി പ്രമേയവും ടി ഷൈജു അനുശോചന പ്രമേയവും ജില്ലാ സെക്രട്ടറി ഇ ജയപ്രകാശ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ ഒ സജീവൻ കണക്കും സംസ്ഥാനസെക്രട്ടറി എം കെ മോഹനൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പി എൻ സുധാകരൻ, പി കെ സദാനന്ദൻ, കെ സദാനന്ദൻ, കെ അനിൽകുമാർ, എം ലേഖദൻ, വി വി പുരുഷോത്തമൻ, വി രവിന്ദ്രൻ, കെ വി ശാലിനി, എക്കാൽ വിജയൻ, സി സുനിത എന്നിവർ സംസാരിച്ചു. ദേശീയപണിമുടക്ക് വിജയിപ്പിക്കാൻ സമ്മേളനം ആഹ്വാനം ചെയ്‌തു. ഭാരവാഹികൾ : പി വി മധുസുദനൻ (പ്രസിഡന്റ്), ഇ ജയപ്രകാശ് (സെക്രട്ടറി), എ പി മുരളീധരൻ, കെ വി സവിത, വി രമേശൻ (വൈസ് പ്രസിഡന്റ്), വി പി സജീവൻ, എം കെ രാജൻ, എൻ രാധകൃഷ്ണൻ (ജോ.സെക്രട്ടറി), ഒ സജീവൻ (ട്രഷറർ).









0 comments