വിസ്‌മയച്ചെപ്പ് തുറക്കും: ആർ ബിന്ദു

തൃശൂർ സുവോളജിക്കൽ പാർക്കിന്റെ സ്റ്റാമ്പ് മന്ത്രി ആർ ബിന്ദു പാർക്ക് സ്‌പെഷ്യൽ ഓഫീസർ കെ ജെ വർഗീസിന് നൽകി പ്രകാശിപ്പിക്കുന്നു
തൃശൂർ
അത്ഭുതക്കാഴ്‌ചകളുടെ വിസ്‌മയച്ചെപ്പാണ് പുത്തൂരിൽ തുറക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. തൃശൂർ സുവോളജിക്കൽ പാർക്ക് ഉദ്‌ഘാടനചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തപാൽ വകുപ്പ് പുറത്തിറക്കിയ പ്രത്യേക സ്‌റ്റാന്പ് മന്ത്രി പ്രകാശനം ചെയ്‌തു. ദീർഘകാല സ്വപ്‌നമാണ് പൂർത്തീകരിക്കപ്പെട്ടത്. ലോക ടൂറിസം ഭൂപടത്തിൽ പാർക്ക് അടയാളപ്പെട്ടു. തൃശൂരിലെ മൃഗശാല പുത്തൂരിലേക്ക് മാറ്റുന്നതിനായുള്ള ചർച്ചകളിൽ തൃശൂർ മേയറായിരിക്കെ പങ്കാളിയായി. അത് ഇപ്പോൾ യാഥാർഥ്യമാവുകയാണെന്നും ആർ ബിന്ദു പറഞ്ഞു.








0 comments