റോഡിലേക്കിറങ്ങിയ കാട്ടാന പരിഭ്രാന്തി പരത്തി

വെറ്റിലപ്പാറയില്‍ പരിഭ്രാന്തി പരത്തിയ കാട്ടാന
ചാലക്കുടി
റോഡിലേക്കിറങ്ങിയ കാട്ടാന പരിഭ്രാന്തി പരത്തി. വെറ്റിലപ്പാറ 13ല്‍ വ്യാഴാഴ്ച രാവിലെ 7.30ഓടെയായിരുന്നു സംഭവം. എണ്ണപ്പന തോട്ടത്തില്‍നിന്ന് റോഡിലേക്കെത്തിയ കാട്ടാന റോഡില്‍ തലങ്ങും വിലങ്ങും ഓടി പരിഭ്രാന്തി പരത്തി. മേരിമാത ലത്തീന്‍ പള്ളി കോമ്പൗണ്ടിലേക്കും ആന ഓടിക്കയറി. കടകള്‍ക്ക് നേരേയും കാട്ടാന പാഞ്ഞെത്തി. അരമണിക്കൂറോളം പ്രദേശത്ത് പരിഭ്രാന്തി പരത്തിയ കാട്ടാന പിന്നീട് എണ്ണപ്പന തോട്ടത്തിലേക്ക് തിരികെ പോവുകയും ചെയ്തു. പകല്‍ സമയങ്ങളില്‍ പോലും പ്രദേശത്തെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനകളെത്തുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.










0 comments