2 കോടിയുടെ പദ്ധതി
കുന്നത്തുകാൽ പഞ്ചായത്ത് സ്റ്റേഡിയം നവീകരണം തുടങ്ങി

കുന്നത്തുകാൽ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നവീകരണം സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
വെള്ളറട
കുന്നത്തുകാൽ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി. സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എച്ച് എസ് അരുൺ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി എസ് നിഷ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡി ലൈല, കുന്നത്തുകാൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജി അനിൽകുമാർ, ഷിബുകുമാർ, ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ വിജയൻ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കുന്നത്തുകാൽ മണികണ്ഠൻ, കെ എസ് ഷീബാറാണി, പി എസ് വിജിഷ തുടങ്ങിയവർ സംസാരിച്ചു. 2024-–25 ബജറ്റിൽനിന്ന് രണ്ടു കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി 12 മാസത്തിനകം പൂർത്തിയാക്കും. ആധുനിക രീതിയിലുള്ള ഗ്രൗണ്ട്, ഗ്യാലറി, ക്രിക്കറ്റ് പരിശീലന നെറ്റ്സ്, ഫുട്ബോൾ ഗോൾപോസ്റ്റുകൾ, ഡ്രസിങ് റൂമുകൾ, മഴവെള്ള ഓടകൾ, ഇൻഡോർ കായിക സജ്ജീകരണങ്ങൾ, സ്റ്റോർ റൂം, ശുചിമുറികൾ എന്നിവ പദ്ധതിയുടെ ഭാഗമായി നിർമിക്കും.









0 comments